മെക്‌സിക്കോസിറ്റി: മെക്‌സിക്കോയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം ഈസ്റ്റര്‍ദിനത്തില്‍ ലോകത്തിന് സമര്‍പ്പിച്ചു. 108 അടി ഉയരമുള്ള ക്രിസ്തുരൂപം ഇത്തരത്തിലുള്ള രൂപങ്ങളില്‍ രാജ്യത്തെ ഏറ്റവും വലുതാണ്. ടബാസ്‌ക്കോ കൗണ്ടി പ്രസിഡന്റ് ഗില്‍ മാര്‍ട്ടിനെസ്, ഗവര്‍ണര്‍ ഡേവിഡ് ആവില, ഫാ.ലൂയിസ് മാനുവല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പോളണ്ടിലെ ക്രിസ്തുരൂപമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുരൂപം. 118അടി ഉയരമാണ് ഇതിനുളളത്. ബൊളിവിയായിലെ 112 അടി ഉയരമുളള രൂപമാണ് രണ്ടാം സഥാനത്ത്. എന്നാല്‍ ഇതിനെയെല്ലാം അതിശയിപ്പിക്കുന്ന വിധത്തിലുള്ള ക്രിസ്തുരൂപം ബ്രസീലില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. 141 അടിഉയരമാണ് ഇതിനുള്ളത്.