കൊച്ചി: വിവാദമായ ഭൂമി വില്‍പ്പനയില്‍ മാര്‍ ആലഞ്ചേരിക്ക് വ്യക്തിപരമായ ഉത്തരവാദിത്തമില്ലെന്നും നഷ്ടം നികത്താന്‍ വ്യക്തിപരമായി അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കത്തോലിക്കാസഭയിലെ പരമോന്നത കോടതിയായ സുപ്രീം ട്രൈബ്യൂണല്‍. ഇതുസംബന്ധിച്ച് ഇനിയും വ്യാജപ്രചരണം നടത്തുന്നവരെ താക്കീത് ചെയ്യാനും തുടര്‍ന്നാല്‍സഭാപരമായ നടപടി സ്വീകരിക്കാനും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.
ഭൂമി വില്പനയുമായി ബന്ധപ്പെട്ട നഷ്ടം വേറെ ഭൂമി വിറ്റ് പരിഹരിക്കാനും അനുവാദം നല്കി. 2021 ജൂണ്‍ 21 ന് ഇതുസംബന്ധിച്ച് നല്കിയ ഉത്തരവ് പുന:പരിശോധിക്കില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. 2021 ലെ ഉത്തരവിനെതിരെ എറണാകുളം- അങ്കമാലി അതിരൂപതാ സമിതികള്‍ സുപ്രീം കൗണ്‍സിലിന് അപ്പീല്‍ നല്കിയിരുന്നു. ആ അപ്പീല്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.