“നിങ്ങളെ വിളിച്ചവന്‍ പരിശുദ്‌ധനായിരിക്കുന്നതുപോലെ എല്ലാ പ്രവൃത്തികളിലും നിങ്ങളും പരിശുദ്‌ധരായിരിക്കുവിന്‍ “(1 പത്രോസ് 1 : 15).
വിളിച്ചവന്‍ വിശ്വസ്തനാണ്.വിളി ലഭിച്ചവൻ വിശ്വസ്തനാണോ..?
കുടുംബ ജീവിതത്തിൽ വിശ്വസ്തത പുലർത്തിയില്ലെങ്കിൽ പൊട്ടിത്തെറി പതിവാകും..ചിലപ്പോൾ ബന്ധം തന്നെ ഉപേക്ഷിക്കാം….
എന്നാൽ …
ആത്മീയ ജീവിതത്തിലോ പലരുടേയും ജീവിതം ഒരു വൺവേ ട്രാഫിക് പോലെയല്ലെ…?
വിളിച്ചവനോട് വിശ്വസ്ത കാണിക്കാൻ നമുക്ക് കഴിയുന്നുണ്ടോ..?
ദൈവത്തിന്റെ നന്മകൾ വർണ്ണിക്കുമ്പോഴും ദൈവത്തോട് ചേർന്ന് എന്ത് നന്മയാണ് നാം പങ്കുവെക്കുന്നത്…?
ദൈവം നമ്മോടു കാണിക്കുന്ന കരുതലിന്റെ നൂറിലൊരംശമെങ്കിലും ദൈവത്തിനു വേണ്ടി കരുതാൻ നമുക്ക് കഴിയുന്നുണ്ടോ…?
ദൈവം നമ്മെ സ്നേഹിക്കുന്നതു പോലെ …. അതിന്റെ ചെറിയൊരംശമെങ്കിലും മറ്റുള്ളവരെ സ്നേഹിക്കാൻ നമുക്ക് കഴിയുന്നുണ്ടോ..?
ഇല്ലെങ്കിൽ…
എന്ത് വിശ്വസ്തതയാണ് നാം ദൈവത്തിന് തിരിച്ചുനൽകുന്നത്.. ?
ഈ പ്രഭാതത്തില്‍ ഓരോരുത്തരും ഈ ചോദ്യങ്ങള്‍ക്ക് ആത്മാര്‍ത്മായി ഉത്തരം കണ്ടെത്തിയിരുന്നുവെങ്കില്‍
പ്രേംജി മുണ്ടിയാങ്കല്‍