ജോംഗിഗിന് പോകുമ്പോഴാണ് ഒരു ആംബുലന്‍സ് തന്നെ കടന്നുപോകുന്നത് ജോണ്‍ പെട്രോവിച്ച് കണ്ടത്. താനൊരു ഡോക്ടറല്ല, ആരാണ് ആ ആംബുലന്‍സില്‍ ഉളളതെന്നും അറിയില്ല.
എങ്കിലും ആ വ്യക്തിക്കുവേണ്ടി ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലാന്‍ ഉള്ളിലൊരു പ്രചോദനം. ആ പ്രാര്‍ത്ഥനകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവുമെന്ന് പോലും അയാള്‍ കരുതിയിരുന്നില്ല. ആഴ്ചകകള്‍ കടന്നുപോയി. ആംബുലന്‍സ് കടന്നുപോയ അതേ സ്ഥലത്തുകൂടി അയാള്‍ രാവിലെ ഓടുകയായിരുന്നു.
അപ്പോഴാണ് ഒരു സ്ത്രീ അയാളെ വിളിച്ചത്. ആദ്യം അതിനെ അവഗണിച്ചു മുന്നോട്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ആ സ്ത്രീ തന്നെതന്നെയാണ് വിളിക്കുന്നതെന്ന് ജോണിന് മനസ്സിലായി.
നിങ്ങളെന്റെ ജീവന്‍ രക്ഷിച്ചു.
ജോണ്‍ അടുത്തുചെന്നപ്പോള്‍ ആ സ്്ത്രീ പറഞ്ഞു. നമുക്ക് പരസ്പരം പരിചയം പോലുമില്ലല്ലോ. പിന്നെയെങ്ങനെയാണ് ഞാന്‍ നിങ്ങളുടെ ജീവന്‍ രക്ഷിച്ചത്. ജോണ്‍ സംശയിച്ചു.
ശരിയാണ് നമ്മള്‍ ഇതിന് മുമ്പ് കണ്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഞാന്‍ മരിക്കാറായിരുന്നു. ആംബുലന്‍സില്‍ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. ആ യാത്രയ്ക്കിടയില്‍ ഈശോ എനിക്ക് പ്രത്യക്ഷപ്പെട്ടു, നിങ്ങളുടെ മുഖം ഈശോയുടെ കൈവെള്ളയിലുണ്ടായിരുന്നു. ഈ മുഖം കാണിച്ചുതന്നതിന് ശേഷം ഈശോയെന്നോട് പറഞ്ഞു ഈ മനുഷ്യന്‍ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചതുകൊണ്ടാണ് നിങ്ങള്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.
ഒരു നന്മ നിറഞ്ഞ മറിയമേ പോലും വലിയ അപകടങ്ങളില്‍ നിന്ന് നമ്മെ രക്ഷിക്കുമെന്നാണ് ഈ സംഭവം പറയുന്നത്. ദി റോസറി സീരിസ് മിസ്റ്ററീസ് ഓഫ് ദി റോസറി എന്ന പ്രോഗ്രാമില്‍ ഫാ. ജോ ഫ്രീഡി പങ്കുവച്ച അനുഭവമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. പിറ്റ്‌സ് ബര്‍ഗ് രൂപതയിലെ വൈദികനാണ് ഇദ്ദേഹം.
നമുക്ക് വിശ്വാസത്തോടെ മറ്റുളളവര്‍ക്കുവേണ്ടി കൂടി നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കാം.