Friday, December 6, 2024
spot_img
More

    ഭൂതോച്ചാടനം: ഈ വിവരങ്ങള്‍ മനസിലാക്കൂ

    കത്തോലിക്കാസഭയിലെ പുരോഹിതനാണ് ഭൂതോച്ചാടനം ചെയ്യാന്‍ നിയോഗിക്കപ്പെട്ട വ്യക്തി. ഇദ്ദേഹത്തെ അതാത് പ്രദേശത്തെ രൂപതാധ്യക്ഷനാണ് ഈ ദൗത്യത്തിനായി നിയോഗിക്കുന്നത്. എന്നാല്‍ എല്ലാ രൂപതകളിലും ഔദ്യോഗികമായി ഭൂതോച്ചാടകരായ വൈദികരുണ്ടായിരിക്കണമെന്നില്ല. പല രൂപതകള്‍ കണക്കിലെടുത്താല്‍ പോലും നാമമാത്ര ഭൂതോച്ചാടകരേ കാണൂ.

    രൂപതയില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ക്ക പുറമെയാണ് ഭൂതോച്ചാടനവും ചെയ്യേണ്ടത്. വസ്തുക്കളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും തിന്മയുടെ സാന്നിധ്യത്തെയും സാത്താനെയും പുറത്താക്കുകയാണ് ഭൂതോച്ചാടനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മൈനര്‍ ഭൂതോച്ചാടനവും മേജര്‍ ഭൂതോച്ചാടനവും നിലവിലുണ്ട്. ഫാ. ഗബ്രിയേല്‍ അമോര്‍ത്ത് ആഗോള കത്തോലിക്കാസഭയിലെ പ്രഗത്ഭനായ ഭൂതോച്ചാടകനാണ്.

    എന്തെന്നാല്‍ നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്മാര്‍ക്കും സ്വര്‍ഗ്ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണ് പട വെട്ടുന്നത്.( എഫേ 6:12)

    എക്‌സോര്‍സിസ്റ്റ് എന്ന സിനിമയ്ക്ക് ആസ്പദമായത് യഥാര്‍ത്ഥ ഒരു സംഭവമാണ്. 1949 ല്‍ മേരിലാന്റിലെ ഒരു 13 കാരന് അസാധാരണമായ അനുഭവമുണ്ടായി. ഓജോ ബോര്‍ഡ് കളിച്ചതിന് ശേഷമായിരുന്നു ഇത്്. എന്താണ് സംഭവിച്ചത് എന്നറിയാതെ വീട്ടുകാര്‍ അവനെ ഒരു ലൂഥറന്‍ പാസ്റ്ററുടെ അടുക്കലെത്തിച്ചു.

    എന്നാല്‍ സംഭവം തന്റെ കൈപിടിയില്‍ ഒതുങ്ങുന്നതല്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ കുട്ടിയെ ഒരു കത്തോലിക്കാ പുരോഹിതന്റെ അടുക്കലെത്തിക്കൂ. അവര്‍ക്കാണ് ഇതേക്കുറിച്ച് കൂടുതല്‍ അറിയാവുന്നത്. പിന്നീട് കുട്ടിയെ ഭൂതോച്ചാടകനായ വൈദികന്റെ അടുക്കലെത്തിക്കുകയും ഭൂതോച്ചാടനം നടത്തുകയുമായിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!