Friday, October 11, 2024
spot_img
More

    മാതാവ് പരാജയപ്പെടുത്തിയത് ഓര്‍മ്മിപ്പിച്ചപ്പോള്‍ സാത്താന്‍ ഉറക്കെ കരഞ്ഞു; ഒരു ഭൂതോച്ചാടന അനുഭവം

    സാത്താന്‍ മാതാവിന്റെ നാമധേയം ഏറ്റവും അധികം വെറുക്കുന്നതായി തെളിഞ്ഞിട്ടുള്ളത് ഭൂതോച്ചാടന വേളകളിലാണ്. മാതാവിന്റെ പേരു കേള്‍ക്കുമ്പോള്‍ സാത്താന്‍ വല്ലാത്തവിധത്തില്‍ അക്രമാസക്തനാകും. എന്നാല്‍ മാതാവ് സാത്താനെ പരാജയപ്പെടുത്തിയ കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ ഭൂതോച്ചാടന വേളയില്‍ സാത്താന്‍ ഉറക്കെ കരഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് സിസ്റ്റര്‍ ആഞ്ചെല മുസോലെസി.

    ലോകപ്രശസ്ത ഭൂതോച്ചാടകനായ ഫാ.ഗബ്രിയേല്‍ അമോര്‍ത്തിന്റെ ഭൂതോച്ചാടന വേളയില്‍ സഹകര്‍മ്മിയായിരുന്നു ലേ ഫ്രാന്‍സിസ്‌ക്കന്‍ കന്യാസ്ത്രീയായ ആഞ്ചെല.

    ഭൂതോച്ചാടന വേളയില്‍ സാത്താന്‍ ഉഗ്രകോപത്താല്‍ നിന്നെ ഞാന്‍ കൊല്ലും എന്ന് പറഞ്ഞു. പക്ഷേ ഞാന്‍ സാത്താന്‍ ആവേശിതനായ വ്യക്തിയോട് പറഞ്ഞത് നിനക്ക് എന്നെ ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു.

    കാരണം മാതാവിന്റെ വിമലഹൃദയം എന്നെ സംരക്ഷിക്കുന്നു,. മാതാവിന്റെ രൂപം ഉയര്‍ത്തിക്കാണിച്ചുകൊണ്ടായിരുന്നു ഇപ്രകാരം പറഞ്ഞത്. ഇപ്രകാരം മൂന്നുതവണ പറഞ്ഞു. മൂന്നാം തവണ ഇതു പറഞ്ഞപ്പോഴേയ്ക്കും ഭൂതാവേശിതനായ വ്യക്തി ഉറക്കെ കരഞ്ഞു. രക്ഷാകരകര്‍മ്മത്തില്‍ സഹരക്ഷകയായ മറിയത്തെക്കുറിച്ച് സാത്താനറിയാം.

    മാതാവിന്റെ സംരക്ഷണം നമുക്കുണ്ടെങ്കില്‍ നമ്മെ ഒന്നും ചെയ്യാനാവില്ലെന്നും. താന്‍ പരാജയപ്പെട്ടവനാണെന്ന് സാത്താനറിയാം. മാതാവിന്റെ സംരക്ഷണം ഉണ്ടെങ്കില്‍ നാം സാത്താനെ പേടിക്കേണ്ടതില്ല.

    അതുകൊണ്ട് സിസ്റ്റര്‍ ആഞ്ചെല പറയുന്നതുപോലെ നമുക്ക് മാതാവിന്റെ സംരക്ഷണം തേടാം. അമ്മയുടെ സംരക്ഷണത്തിലേക്ക് നമുക്ക് നമ്മെതന്നെ സമര്‍പ്പിക്കാം.

    മാതാവേ ഞങ്ങളുടെ ജീവിതമാര്‍ഗ്ഗങ്ങളെയും ജീവിതത്തെ തന്നെയുംപരാജയപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാത്താനെ അമ്മ തോല്പിക്കണമേ. അമ്മയുടെ പാദത്തിങ്കലേക്ക് ഞങ്ങള്‍ ഞങ്ങളെ സമര്‍പ്പിക്കുന്നു.അമ്മയുടെ സംരക്ഷണയുടെ വലതുകരം നീ്ട്ടി ഞങ്ങളെ പൊതിഞ്ഞുപിടിക്കണമേ. ആമ്മേന്‍.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!