അനുഗ്രഹം പ്രാപിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ അനുഗ്രഹം നേടാന്‍വേണ്ടി എന്തു ചെയ്യണമെന്ന കാര്യത്തില്‍ പലര്‍ക്കും വ്യക്തതയില്ല. എന്നാല്‍ പ്രഭാഷകന്റെ പുസ്തകം ഇക്കാര്യത്തില്‍ നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നുണ്ട്. ദൈവഭക്തിയുണ്ടായിരിക്കുക അപ്പോള്‍ നമുക്ക് അനുഗ്രഹം ഉണ്ടാകും.
ദൈവഭക്തി അനുഗ്രഹത്തിന്റെ ആരാമം പോലെയാണ്( പ്രഭാ 40:27) ഒരു
കുുടംബം രക്ഷപ്പെടുന്നത് ആ കുടുംബത്തില്‍ ദൈവഭക്തിയുള്ള ഒരു മനുഷ്യന്‍ ഉണ്ടാകുമ്പോഴാണ്. സുഗന്ധം പോലെയാണെന്ന് തോന്നുന്നു ദൈവഭക്തിയും. സുഗന്ധം മറ്റിടങ്ങളിലേക്ക് പ്രസരിക്കുമല്ലോ. അതുപോലെ ദൈവഭക്തിയുള്ള ഒരാളിലൂടെ അയാള്‍ ആയിരിക്കുന്ന ഇടങ്ങളിലെല്ലാം ദൈവാനുഗ്രഹം കടന്നുവരും. അതുകൊണ്ട് നാം ദൈവഭക്തരായിരിക്കുക. ദൈവം നമ്മെ അനുഗ്രഹിക്കും.