Tuesday, July 1, 2025
spot_img
More

    കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഉണ്ടായിരിക്കുന്നത് 60 % വര്‍ദ്ധനവ്

    അതെ, കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ഉണ്ടായിരിക്കുന്നത് 60 ശതമാനം വര്‍ദ്ധനവാണ്. ലോകമെങ്ങുമുള്ള കണക്കുകളല്ല ഇത്. ഭാരതത്തിലെ കണക്കുകളാണ്..

    1998 മുതല്‍ 1999 വരെ രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ 116 ആക്രമണങ്ങളാണ് നടന്നിരിക്കുന്നതെന്ന് പാര്‍ലമെന്റ് രേഖകള്‍ വ്യക്തമാക്കുന്നു. 1998 ല്‍ ഏറ്റവും കൂടുതല്‍ അക്രമം നടന്നിരിക്കുന്നത് ഗുജറാത്തിലാണ്. 1999 ലാണ് ഓസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്‌റ്റെയന്‍സിനെയും മക്കളെയും കാറിലിട്ടു ചുട്ടുകൊന്നത്.

    2016 ല്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഏറെ വര്ദ്ധിച്ചുവെന്ന് വേള്‍ഡ് വാച്ച് ലിസ്റ്റ് പറയുന്നു. ഇതനുസരിച്ച് ക്രൈസ്തവമതപീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 35 ല്‍ നിന്ന് പതിനഞ്ചാം സ്ഥാനത്തേക്കാണ് ഇന്ത്്യ ഓടിക്കയറിയത്.

    വൈദികര്‍, സന്യസ്തര്‍, വൈദികവിദ്യാര്‍ത്ഥികള്‍, അല്മായപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെല്ലാം എതിരെ മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധത്തിലുളള അക്രമങ്ങളാണ് നടന്നിരിക്കുന്നത്. മതപരിവര്‍ത്തന നിയമത്തിന്റെ മറവിലാണ് ഈ ആക്രമണങ്ങള്‍ എല്ലാം സംഭവിച്ചിരിക്കുന്നത്.

    ക്രിസ്തുമസ് ആഘോഷിക്കാന്‍ പോലും അനുവദിക്കാത്ത രീതിയിലാണ് ക്രൈസ്തവര്‍ക്കെതിരെ കഴി്ഞ്ഞവര്‍ഷങ്ങളില്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടത്. സമാനതകളില്ലാത്ത സംഘടിതമായ ആക്രമണങ്ങളാണ് ഇവയെല്ലാം. നോര്‍ത്ത് കൊറിയ, പാക്കിസ്ഥാന്‍, ചൈന,സൗദി അറേബ്യ പോലെയുളള രാജ്യങ്ങളിലേതിന് സമാനമായ വിധത്തിലുള്ള സംഭവവികാസങ്ങളാണ് വരുംകാലങ്ങളില്‍ നമുക്ക് നേരിടേണ്ടിവരുന്നത് എന്നാണ് വിദഗ്ദരുടെ നിരീക്ഷണങ്ങള്‍.

    കത്തോലിക്കാ സ്ഥാപനങ്ങള്‍- ആശുപത്രികള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍- എന്നിവയ്‌ക്കെതിരെയുള്ള കലാപകൊടികളാണ് അടുത്തകാലത്ത് ഉയര്‍ന്നുവന്നിരിക്കുന്നത്. ഇതെല്ലാം സൂചിപ്പിക്കുന്നത് എന്താണ്.. നാം അപകടത്തിലാണ് എന്നുതന്നെയല്ലേ..

    എന്നാല്‍ ഖേദകരമെന്ന് പറയട്ടെ നാം നേരിട്ടുകൊണ്ടിരിക്കുന്ന അത്യന്തം ഭീതിദമായ ഈ അവസ്ഥയെക്കുറിച്ച് നമ്മളില്‍ പലരും ബോധവാന്മാരല്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!