അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധനാണ് അന്തോണീസ്. അന്തോണീസിന്റെ നിരവധി അത്ഭുതകഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. എന്നാല് അത്തരത്തില് അധികം കേള്‍ക്കാത്ത ഒരു സംഭവകഥയാണ് ഇവിടെ വിവരിക്കുന്നത്.
ഒരു കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഒരിക്കല്‍ അന്തോണീസിന്റെ പിതാവ് ഡോണ്‍ മാര്‍ട്ടിനയുടെ മേല്‍ പതിയുകയുണ്ടായി.
ഇക്കാര്യത്തില്‍ തന്റെ പിതാവ് നിരപരാധിയാണെന്ന് അന്തോണീസിന് അറിയാമായിരുന്നു. പക്ഷേ എന്തു ചെയ്യാം. തെളിവുകളെല്ലാം അദ്ദേഹത്തിനെതിരെയായിരുന്നു. പോലീസ് അന്തോണീസിന്റെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊലക്കുറ്റമാണ് അദ്ദേഹത്തിന് മേല്‍ ചുമത്തപ്പെട്ടത്. വിചാരണ ആരംഭിച്ചു.
ഈ സമയം കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹം അന്തോണി കോടതിയിലെത്തിച്ചു. അന്തോണീസ് പ്രാര്‍ത്ഥിച്ചു. അതിന്‍പ്രകാരം മരിച്ച ദേഹത്തിലേക്ക് ജീവന്‍ തിരികെ വരുകയും തന്നെ കൊന്നത് ഡോണ്‍ മാര്‍ട്ടീനയുടെ ശത്രുവായ ഫിലിപ്പിനോ പ്രഭുവാണെന്ന് മൃതദേഹം കോടതിയെ അറിയിക്കുകയും ചെയ്തു.
അങ്ങനെ അന്തോണിസിന്റെ പിതാവ് കൊലക്കയറില്‍ നിന്ന് രക്ഷപ്പെട്ടു.
അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസേ, ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേ..