വത്തിക്കാന്‍ സിറ്റി. അടുത്തവര്‍ഷം താന്‍ അര്‍ജന്റീന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വെളിപെടുത്തല്‍. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കുന്ന അര്‍ജന്റീനയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിയാന്‍ താന്‍ കാത്തിരിക്കുകയാണെന്നും അതിന് ശേഷം എത്രയും പെട്ടെന്ന് അര്‍ജന്റീന സന്ദര്‍ശിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാപ്പ പറഞ്ഞു.
കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും ഒരിക്കല്‍കൂടി കാണണം. പാപ്പ അറിയിച്ചു. എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ ബെഡാറ്റിനു നല്കിയ അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മനസ്സു തുറന്നത്. 2013 ല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മാര്‍പാപ്പ ജന്മനാട്ടിലേക്ക് പോയിട്ടില്ല. ബ്യൂണസ് അയേഴ്‌സില്‍ നിന്നാണ് കര്‍ദിനാള്‍ ബെര്‍ഗോളിയോ കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയത്. മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ബെര്‍ഗോളിയോ പിന്നെ അര്‍ജന്റീനയിലേക്ക് മടങ്ങിയില്ല.