ഏഴു വര്‍ഷമായി ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്ന അസുഖം ബാധിച്ച് വീല്‍ച്ചെയറില്‍ കഴിയുകയായിരുന്ന കരുണയുടെ മിഷനറിയും പ്രശസ്ത സുവിശേഷപ്രഘോഷകനുമായ ഫാ. ജെയിംസ് മഞ്ഞാക്കല്‍ എംഎസ്എഫ് എസിന് അത്ഭുതകരമായ രോഗസൗഖ്യം. അച്ചന്‍ തന്നെയാണ് ഇക്കാര്യം എഴുതി ലോകത്തിന് സാക്ഷ്യം നല്കിയത്.
ഇന്നലെ പുലര്‍ച്ചെയാണ് അച്ചന് രോഗസൗഖ്യം ലഭിച്ചത്. എംഎസ്.എഫ് എസ് സഭയുടെ സ്ഥാപകന്‍ ദൈവദാസന്‍ ഫാ. പീറ്റര്‍ മെര്‍മിയറും പരേതനായ ആതമീയ പിതാവ് ഫാ. ജോര്‍ജ് വയലിലും പുലര്‍ച്ചെ തനിക്ക് സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ടുവെന്നും എഴുന്നേറ്റു നടക്കുക എന്ന് തന്നോട് ആവശ്യപ്പെട്ടുവെന്നും അച്ചന്‍ എഴുതുന്നു. ആദ്യം ഒരു സ്വപ്‌നം പോലെയാണ് തോന്നിയതെന്നും എങ്കിലും പിന്നീട് പതുക്കെ എണീല്ക്കാന്‍ ശ്രമിച്ചെന്നും അച്ചന്‍ പറയുന്നു. ആദ്യം ഒന്നു വഴുതിപ്പോയി. പക്ഷേ അടുത്ത നിമിഷം പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാന്‍ കഴിഞ്ഞു.
അച്ചന്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും വൈറലായിമാറിക്കഴിഞ്ഞു.2012 ഡിസംബര്‍ 21 നാണ് മഞ്ഞാക്കലച്ചന്‍ രോഗബാധിതനായത്. പിന്നീട് വീല്‍ച്ചെയറിലിരുന്നായിരുന്നു സുവിശേഷപ്രഘോഷണം. ഇക്കാലമത്രയും താന്‍ തന്റെ രോഗസൗഖ്യത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടില്ല എന്നും മറ്റുള്ളവരുടെ രോഗസൗഖ്യത്തിന് വേണ്ടി മാത്രമാണ് പ്രാര്‍ത്ഥിച്ചിരുന്നതെന്നും അച്ചന്‍ പറയുന്നു.
അത്ഭുതകരമായ ഈ രോഗസൗഖ്യത്തിന്റെ പേരില്‍ന മുക്ക് ദൈവത്തെ കുറെക്കൂടി നന്നായി സ്തുതിക്കുകയും ആരാധിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാം.