Sunday, February 16, 2025
spot_img
More

    സ്റ്റാന്‍സ്വാമിയുടെ 86 ാം ജന്മദിനം ആഘോഷിച്ചു

    റാഞ്ചി: അന്തരിച്ച മനുഷ്യസ്‌നേഹി ഫാ. സ്റ്റാന്‍സ്വാമിയുടെ 86 ാം ജന്മദിനം ആഘോഷിച്ചു. ഫാ സ്റ്റാന്‍ സ്വാമി ആരംഭിച്ച സോഷ്യല്‍ റിസേര്‍ച്ച് ആന്റ് ആക്ഷന്‍ സെന്ററില്‍ വച്ചായിരുന്നു ജന്മദിനാഘോഷം. നീതിക്കും സത്യത്തിനും വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുത്താണ് ജന്മദിനാഘോഷങ്ങളില്‍ പങ്കെടുത്തവര്‍ പിരിഞ്ഞത്.

    1937 ഏപ്രില്‍ 26 ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലായിരുന്നു സ്റ്റാന്റെ ജനനം. കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ആദിവാസികളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും ക്ഷേമത്തിനും അവര്‍ക്ക് നീതി നേടികൊടുക്കുന്നതിനും വേണ്ടിയായിരുന്നു ഫാ.സ്റ്റാന്‍സ്വാമിയുടെ പ്രവര്‍ത്തനം. ഭീമാ കൊരേഗോന്‍ അക്രമവുമായി ബന്ധമുണ്ടെന്നും മാവോതീവ്രവാദിയാണെന്നും ആരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

    2020 ഒക്ടോബര്‍ 8 നായിരുന്നു മനുഷ്യമനസ്സാക്ഷിയെ നടുക്കിയ അറസ്റ്റ്. അദ്ദേ്ഹം മാവോയിസ്റ്റ് അല്ല എന്ന് സ്റ്റാന്‍ അംഗമായ ഈശോസഭ വ്യക്തമാക്കിയിരുന്നു.പക്ഷേ അധികാരിവര്‍ഗ്ഗത്തിന്റെ കാതുകളില്‍ ആ നിലവിളി മുഴങ്ങിയില്ല.

    വാര്‍ദധക്യസഹജമായ അസുഖങ്ങള്‍ കൂടാതെ പാര്‍ക്കിന്‍സണ്‍ രോഗവും കേള്‍വി വൈകല്യവും അദ്ദേഹത്തിനുണ്ടായിരുന്നു. 2021 ജൂലൈ 5 ന് വിചാരണയിലിരിക്കവെയായിരുന്നു ഫാ.സ്റ്റാന്‍സ്വാമിയുടെ മരണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!