മാതാവിനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ധ്യാനിക്കണമെന്ന് ഈശോ ഓര്‍മ്മിപ്പിക്കുന്ന കാര്യങ്ങള്‍ ഈശോയുടെ വാക്കുകളിലൂടെ തന്നെ നമുക്ക് കേള്‍ക്കാം. ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ നിന്നുള്ളതാണ് ഈ വാക്കുകള്‍.
നിങ്ങള്‍ മേരിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് ധ്യാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. 33 വര്‍ഷം അനുഭവിച്ച് കുരിശിന്‍ചുവട്ടില്‍ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയ ആ കഠിനവേദന നിങ്ങള്‍ക്കുവേണ്ടിയാണ് അവള്‍ അത് സഹിച്ചത്. നിങ്ങള്‍ക്കുവേണ്ടി ജനക്കൂട്ടത്തിന്റെ പരിഹാസം അവള്‍ ഏറ്റു. ഒരു ഭ്രാന്തന്റെ അമ്മയായിട്ടാണ് അവര്‍ അവളെ കരുതിയത്.
നിങ്ങള്‍ക്കുവേണ്ടി അവള്‍ ബന്ധുക്കളുടെയും മറ്റ് പ്രധാനികളുടെയും ശകാരം ഏറ്റു. നിങ്ങള്‍ക്കുവേണ്ടി തള്ളിപ്പറയല്‍ എന്ന് തോന്നിക്കുന്ന എന്റെ വാക്കുകള്‍ അവള്‍ സഹിച്ചു. എന്റെ അമ്മയും എന്റെ സഹോദരന്മാരും ദൈവത്തിന്റെ ഹിതം നിറവേറ്റുന്നവരാണ്… എന്റെ അമ്മയെ ഞാന്‍ എത്രമാത്രം സ്‌നേഹിച്ചു എന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടാ. മേരിയുടെ മകന് സ്‌നേഹത്തോട് എത്രയധികം പ്രതികരിക്കുവാന്‍ കഴിയുമായിരുന്നുവെന്ന് നിങ്ങള്‍ ചിന്തിക്കുന്നതേയില്ല. നിങ്ങള്‍ വിചാരിക്കുന്നത് എന്റെ പീഡനം തനി ശാരീരിക പീഡകളായിരുന്നുവെന്നാണ്. ഏറിയാല്‍ പിതാവ് എന്നെ ഉപേക്ഷിച്ചു എന്ന അരൂപിയുടെ പീഡനവും കൂടെയുണ്ടായിരുന്നു എന്നു മാത്രം.
കുഞ്ഞുങ്ങളേ അങ്ങനെയല്ല മനുഷ്യരുടെ വികാരങ്ങള്‍ എനിക്കും അനുഭവപ്പെട്ടിരുന്നു. എന്റെ അമ്മ വേദനിക്കുന്നത് കാണുക എനിക്ക് വേദനയായിരുന്നു,…