വത്തിക്കാന്‍സിറ്റി: കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഓറിയന്റല്‍ ചര്‍ച്ചസിലേക്ക് സിഡ്‌നി ആര്‍ച്ച് ബിഷപ് അന്തോണി ഫിഷറിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മുന്‍ അംഗവും മെല്‍ബോണ്‍ ആര്‍ച്ച് ബിഷപ്പുമായ ഡെനിസ് ഹാര്‍ട്ടിന് പകരക്കാരനായിട്ടാണ് പുതിയ നിയമനം. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഡോക്ട്രീന്‍ ഓഫ് ദ ഫെയ്ത്ത് അംഗമാണ് നിലവില്‍ അന്തോണി ഫിഷര്‍.
മെല്‍ക്കൈറ്റ്‌സ്, മാരോനൈറ്റ്‌സ്, ഉക്രൈനിയന്‍സ്, കല്‍ദായ സഭകളുടെ ചുമതലയാണ് ഓറിയന്റല്‍ ചര്‍ച്ചസിനുള്ളത്.
ഓറിയന്റല്‍ ചര്‍ച്ച് സ്ഥാപിച്ചത് 1862 ജനുവരി ആറിന് പിയൂസ് ഒമ്പതാമനാണ്. പിന്നീട് 1917 ല്‍ ബെനഡിക്ട് പതിനഞ്ചാമന്‍ അതിനെ സ്വതന്ത്രമാക്കി.