വത്തിക്കാന്‍ സിറ്റി: ക്രിസ്തുവില്‍ യഥാര്‍ത്ഥ ധനം കണ്ടെത്തണമെന്നും അവിടുന്ന് മാത്രമാണ് യഥാര്‍ത്ഥ ധനമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ഇന്നലെ പൊതു ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു പാപ്പ.
ക്രിസ്തുവുമായുള്ള ബന്ധത്തിന് മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുക്കുന്നതിനെ പാപ്പ വിമര്‍ശിക്കുകയും ചെയ്തു. പല ഇടവകകളിലും കൂദാശകളെക്കാള്‍ പണത്തിന് പ്രാധാന്യം കൊടുക്കുന്നതായി കണ്ടുവരുന്നുണ്ട്.
വളരെ പരിതാപകരമായ അവസ്ഥയാണ് ഇത്. സുവിശേഷം പറയുന്നത് ഒരിക്കലും സാമ്പത്തികമായ ഉറവിടങ്ങളില്‍ ശരണം വയ്ക്കരുത് എന്നാണ്. ക്രിസ്തുവില്‍ ശരണം വയ്ക്കുക. ക്രിസ്തുവില്‍ ശരണം വയ്ക്കാതെ മറ്റെന്തെങ്കിലും ശരണം വയ്ക്കുന്നത് ദുര്‍ഭഗരായ മനുഷ്യരാണ്. എന്താണ് നമ്മുടെ ധനം..എന്താണ് നമ്മുടെ സമ്പാദ്യം?
ജീവിതത്തിലെ ചില ചീത്ത നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നാം ഈശോയോട് പറയണം, ഈശോയേ എന്നെ നോക്കണമേ, ഞാനിവിടെയുണ്ട്, പിന്നെ ഈശോയുടെ കൈകളിലേക്ക് നാം നമ്മെ തന്നെ കൊടുക്കുക.
ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു പാപ്പായുടെ പൊതുദര്‍ശന പരിപാടി നടന്നത്.