മൊയ്‌റാങ്: ഈശോസഭാംഗങ്ങള്‍ ആള്‍ക്കൂട്ട ആക്രമത്തിന് വിധേയരായി. ഇന്നലെയാണ് സംഭവം. വീടുവെഞ്ചിരിപ്പ് കഴിഞ്ഞ് തങ്ങളുടെ താമസസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന ഈശോസഭാംഗങ്ങളാണ് ആക്രമണവിധേയരായത്. ഇംഫാലില്‍ നിന്ന് 45കിലോ മീറ്റര്‍ അകലെവച്ചാണ് സംഭവം നടന്നത്.
വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു, വൈദികരും സെമിനാരിവിദ്യാര്‍ത്ഥികളും മതബോധന അധ്യാപകനും വാഹനത്തിലുണ്ടായിരുന്നു, അക്രമാസക്തരായ ആള്‍ക്കൂട്ടം ഇവരെ വലിച്ചിറക്കി വാഹനത്തിന് തീ കൊളുത്തുകയും ചെയ്തു. സമീപവാസികളുടെ ഇടപെടലാണ് വൈദികര്‍ക്ക് തുണയായത്.
ഹിന്ദു-ക്രൈസ്തവ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ സംഘര്‍ഷത്തിലാണ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് വൈദികര്‍ക്കു നേരെയുളള ആക്രമണം നടന്നത്. സാമുദായികകലാപം തുടരുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചതായിട്ടാണ് ഏറ്റവും പുതിയ വിവരം.
ക്രൈസ്തവര്‍ക്ക്ും വൈദികര്‍ക്കും നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ ക്രൈസ്തവസമൂഹം ആശങ്കയും ഖേദവും പ്രകടിപ്പിച്ചു.