ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തോട് അനുബന്ധിച്ച് കാമില പാര്‍ക്കറിന്റെ വിശ്വാസജീവിതവും ചര്‍ച്ച ചെയ്യപ്പെടുകയാണ്. കാമില കത്തോലിക്കയാണോ ആംഗ്ലിക്കന്‍ ആണോ എന്നതാണ് പ്രധാനപ്പെട്ട ചര്‍ച്ച. എന്നാല്‍ ഇതില്‍ ഏതാണ് സത്യം?
കാമില സുസെക്‌സിലെ ദേവാലയത്തില്‍ വച്ചാണ് മാമ്മോദീസാ സ്വീകരിച്ചത്. പക്ഷേ അത് ആംഗ്ലിക്കന്‍ വിശ്വാസപരമായിട്ടായിരുന്നു. എന്നാല്‍ 1973 ല്‍ ആദ്യമായി വിവാഹം കഴിച്ച ഭര്‍ത്താവ് ഹെന്‍ട്രി പാര്‍ക്കര്‍ കത്തോലിക്കനായിരുന്നു. നാമമാത്ര കത്തോലിക്കനായിരുന്നില്ല തികഞ്ഞ കത്തോലിക്കാവിശ്വാസിയായിരുന്നു. കത്തോലിക്കാപുരോഹിതനായിരുന്നു വിവാഹച്ചടങ്ങുകളിലെ കാര്‍മ്മികന്‍.
എന്നാല്‍ കാമില തന്റെ ഭര്‍ത്താവിന്റെ വിശ്വാസത്തിലേക്ക് കടന്നുവന്നുവെന്നതിന് തെളിവുകളൊന്നുമില്ല. 1994 ലാണ് ഇരുവരും വിവാഹമോചിതരായത്. രണ്ടുകുട്ടികളാണ് ഇവര്‍ക്കുള്ളത്. രണ്ടുപേരും കത്തോലിക്കാ വിശ്വാസത്തിലാണ് വളര്‍ത്തപ്പെടുന്നത്. കാരണം പാര്‍ക്കറുടെ അമ്മയുടെ ശിക്ഷണത്തിലാണ് അവര്‍ വളര്‍ന്നുവന്നത്.
കാമിലയുടെയും ചാള്‍സിന്റെയും വിവാഹം 2005 ഏപ്രില്‍ 8 നായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒരു ദിവസത്തേക്ക് വിവാഹത്തീയതി മാറ്റിവയ്‌ക്കേണ്ടിവന്നു. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്‌കാരചടങ്ങില്‍ ചാള്‍സിന് പങ്കെടുക്കേണ്ടിയിരുന്നതുകൊണ്ടായിരുന്നു അത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ ചാള്‍സും കാമിലയും ആദ്യമായി സന്ദര്‍ശിച്ചപ്പോള്‍ കാമില ലൈറ്റ് ഷേഡ് ഗോള്‍ഡ് നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്..
മാര്‍പാപ്പയെ കാണാനെത്തുമ്പോള്‍ കത്തോലിക്കാരാജ്ഞിമാര്‍ വെള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിയമം. പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആ സമയത്ത് ചാള്‍സ് രാജാവായിരുന്നില്ല എന്നതാണ്. ബെനഡിക്ട് പതിനാറാമനെ സന്ദര്‍ശിച്ചപ്പോള്‍ കാമിലയുടെ വസ്ത്രം കറുപ്പായിരുന്നു. വില്യം രാജകുമാരന്റെ മൂത്തമകന്‍ പ്രിന്‍സ് ജോര്‍ജ് വിവാഹം ചെയ്തത് കത്തോലിക്കാവനിതയെയായിരുന്നു. അതിന്റെ പേരില്‍ രാജകുടുംബത്തില്‍ ആരും പ്രശ്‌നമുണ്ടാക്കിയുമില്ല.