ബാംഗ്ലൂര്‍: രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നിലുള്ളത് കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് തുറന്നടിച്ച് ആര്‍ച്ച് ബിഷപ് ഡോ പീറ്റര്‍ മച്ചാഡോ.
മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ക്ക് പിന്നിലുള്ളത് ആര്‍എസ്എസ്, ബജ്‌റംഗദല്‍, ഹിന്ദു ജാഗരണ്‍മഞ്ച്, വിശ്വഹിന്ദുപരിഷത്ത് എന്നിവയാണെന്നുും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മൂന്നുവര്ഷത്തിനിടെ ആയിരത്തിലേറെ അക്രമങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചതിലാണ് ആര്‍ച്ച് ബിഷപ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയില്‍സുപ്രീം കോടതി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ് പീറ്റര്‍ മച്ചാഡോയ്‌ക്കൊപ്പം നാഷനല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവയും സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. ഈ വര്‍ഷത്തിലെ ആദ്യ രണ്ടുമാസങ്ങളില്‍ 123 അക്രമങ്ങളാണ്‌ക്രൈസ്തവര്‍ക്ക് എതിരെ ഉണ്ടായിരിക്കുന്നത്.