വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ലക്ഷ്യമോ ഉദ്ദേശ്യമോ ഇല്ലാതെ ജീവിക്കുന്നവരോട് ഫ്രാന്‍സിസ് മാര്‍പാപ്പ നല്കുന്ന മുന്നറിയിപ്പ്.
സ്വര്‍ഗ്ം ലക്ഷ്യമാക്കിയും സ്വര്‍ഗ്ഗത്തിലേക്ക് കണ്ണുകളുയര്‍ത്തിയും ജീവിക്കുക. സ്വര്‍ഗ്ഗത്തിലെത്തിച്ചേരുക എന്നതായിക്കട്ടെ നമ്മുടെ ലക്ഷ്യം. ഞാന്‍വഴിയും സത്യവും ജീവനുമാകുന്നു എന്ന സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വചനസന്ദേശം നല്കുകയായിരുന്നു മാര്‍പാപ്പ. ശിഷ്യരുടെ നിരാശയും സങ്കടവും ഉപേക്ഷിക്കപ്പെട്ടതിലുള്ള ഭയവും ഈശോ കണ്ടു. ഈ സാഹചര്യത്തിലാണ് ഈശോ അവരോട് പറയുന്നത് നിങ്ങള്‍ക്ക് വാസസ്ഥലമൊരുക്കാനായി ഞാന്‍ പോകുന്നുവെന്ന്.
വീട് എന്നത് ക്രിസ്തുവിന് വളരെ പരിചിതമായ ഒരു പ്രതീകമാണ്. അത് ബന്ധങ്ങളുടെയും അടുപ്പങ്ങളുടെയും ഇടമാണ്. അതുകൊണ്ടാണ് സ്വര്‍ഗ്ഗത്തെ ഭവനമായി ഉപമിക്കുന്നത്,. സ്വര്‍ഗ്ഗം പിതാവിന്റെ ഭവനമാണ്. അവിടെ നിങ്ങള്‍ക്ക് സ്ഥലമുണ്ട്, അവിടെ നിങ്ങള്‍ സ്വാഗതം ചെയ്യപ്പെടുന്നു. നിങ്ങളെ അതിലേക്കായി ക്ഷണിക്കാനാണ് ഞാന്‍ പോകുന്നത്.
നമ്മള്‍ ഈ ലോകത്തില്‍ പരമാവധി ആസ്വദിച്ചു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. അതിനപ്പുറം ലക്ഷ്യങ്ങളൊന്നുമില്ല. എന്നാല്‍ നമ്മുടെ യഥാര്‍ത്ഥരാജ്യം സ്വര്‍ഗ്ഗമാണ്. ആ ലക്ഷ്യത്തിന്റെ മഹത്വവും മനോഹാരിതയും നാം ഒരിക്കലും മറന്നുപോകരുത്. പാപ്പ ഓര്‍മ്മിപ്പിച്ചു.