ബാലസോര്‍: എത്യോപ്യയിലെ നെക്കംെയുടെ അപ്പസ്തോലിക് വികാര്‍ മോണ്‍. വര്‍ഗീസ് തോ്ട്ടങ്കരയെ ഒഡീഷയിലെ ബാലസോര്‍ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. കോണ്ഗ്രിഗേഷന് ഓഫ് ദ മിഷന്‍സ് സഭാംഗമാണ്. 64 കാരനായ ഇദ്ദേഹം എറണാകുളം-അങ്കമാലി അതിരൂപതയിലെ തോട്ടുവാ സ്വദേശിയാണ്.
പത്താം ക്ലാസ് പാസായതിന് ശേഷം 1976 ല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1987 ജനുവരി ആറിന് വൈദികനായി. ഒഡീഷയിലെ റായഗോഡ ജില്ലയിലെ മുനിഗുഡ ഇടവകയില്‍ സഹവികാരിയായിട്ടായിരുന്നു തുടക്കം. നെക്കംമ്റ്റെ സെന്റ് പോള്‍സ് മേജര്‍ സെമിനാരിയുടെ ആ്ദ്യ റെക്ടറുമായിരുന്നു.