ദൈവജനനിയായ കന്യകേ ആഹ്ലാദമാര്‍ന്നാലും എന്ന് സ്ഥിരമായി മാതാവിനോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഒരാളുണ്ടായിരുന്നു. നന്നേ ചെറുപ്രായം മുതല്‍ അയാള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. പക്ഷേ നമ്മളില്‍ പലരെയും പോലെ ജീവിതത്തിന്റെ ഒരു ഘട്ടമെത്തിയപ്പോള്‍ അയാളുടെ ഈ പ്രാര്‍ത്ഥന നിലച്ചു.
ഒരു ദിവസം അയാളുടെ വീട്ടില്‍ ഒരു താപസനെത്തി. മാതാവിന്‌റെ ദര്‍ശനം കിട്ടാറുണ്ടായിരുന്ന വ്യക്തിയായിരുന്നു അയാള്‍. താന്‍ സ്ഥിരമായി പ്രാര്‍ത്ഥിച്ചിട്ടും പ്രത്യേകതരത്തില്‍ യാതൊരു അനുഗ്രഹവും കിട്ടാതെ വന്നതുകൊണ്ടാണ് പ്രാര്‍ത്ഥന അവസാനിപ്പിച്ചതെന്ന് അയാള്‍ ആ താപസനോട് പറഞ്ഞു.
അപ്പോള്‍ താപസന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ഈ പ്രാര്‍ത്ഥന നിന്നെ എത്രതവണയാണ് അപകടങ്ങളില്‍ നിന്ന് രക്ഷിച്ചതെന്ന് അറിയാമോ.. നീ ചെറുപ്പത്തില്‍ മുങ്ങിച്ചാകാന്‍ തുടങ്ങിയപ്പോഴും പകര്‍ച്ചവ്യാധി പിടികൂടിയപ്പോഴും രോഗങ്ങള്‍ പിടിപെടാതെ കഴിഞ്ഞപ്പോഴും എല്ലാം നിന്നെ രക്ഷിച്ചത് നീ പണ്ടുചൊല്ലാറുണ്ടായിരുന്ന ആ പ്രാര്‍ത്ഥനയായിരുന്നു.നീ എല്ലാദിവസവും ഹൃദയം ഉയര്‍ത്തി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവമാതാവ് നിന്നെ എല്ലാ വിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുകയാണ് ചെയ്തിരുന്നത്. അതുകൊണ്ട് നീ ഈ പ്രാര്‍ത്ഥന തുടര്‍ന്നും ചൊല്ലണം. മാതാവ് നിന്നെ കൈവിടാതിരിക്കാന്‍ നീ എന്നും ഈ പ്രാര്‍ത്ഥന ചൊല്ലണം.
സാധകന്റെ സഞ്ചാരം എന്ന കൃതിയിലാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്.നമുക്ക് എപ്പോഴും മാതാവിനോട് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാം. ഒരുപക്ഷേ പ്രാര്‍ത്ഥിക്കുന്നതിന്റെ ഫലം നാം ആ നിമിഷങ്ങളില്‍ തിരിച്ചറിയുന്നുണ്ടാവില്ല, പക്ഷേ ആ പ്രാര്‍ത്ഥന ഒരിക്കലും വിഫലമായിപ്പോവുകയില്ലെന്നത് ഉറപ്പാണ്.അമ്മേ മാതാവേ എന്നെ കൈവിടരുതേ.. അമ്മേ മാതാവേ എന്നെ രക്ഷിക്കണമേ..