Monday, October 14, 2024
spot_img
More

    ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള മാര്‍പാപ്പയുടെ അപ്പസ്‌തോലികയാത്ര സെപ്തംബറില്‍

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള അപ്പസ്‌തോലിക യാത്രയുടെ വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ നാലു മുതല്‍ 10 വരെ തീയതികളിലാണ് പാപ്പയുടെ യാത്ര .

    മൊസാംബിക്, മഡഗാസ്‌ക്കര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളാണ് പാപ്പ സന്ദര്‍ശിക്കുന്നത്. സമാധാനം, സാഹോദര്യം, പ്രത്യാശ എന്നിവയാണ് സന്ദര്‍ശനത്തിന്റെ പ്രധാന വിഷയം.

    സെപ്തംബര്‍ 4 ബുധനാഴ്ച രാവിലെ എട്ടു മണിക്ക് റോമിലെ ഫുമിച്ചീനോ വിമാനത്താവളത്തില്‍ നിന്നാണ് പാപ്പ യാത്ര പുറപ്പെടുന്നത്. സെപ്തംബര്‍ പത്തിന് ഇറ്റലിയിലെ സമയം രാത്രി ഏഴുമണിക്ക് പാപ്പ തിരികെയെത്തും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!