Friday, October 11, 2024
spot_img
More

    ഡിജിറ്റല്‍ മീഡിയ യുവജനങ്ങളെ വിഷാദത്തിലേക്ക് നയിക്കുന്നു

    ഡിജിറ്റല്‍ മീഡിയായുടെ അമിതമായ ഉപയോഗവും ജീവിതം തന്നെ അതിന് തീറെഴുതികൊടുക്കുന്ന പ്രവണതയും യുവജനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പുതിയ പഠനങ്ങള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ യുവജനങ്ങളുടെ മാനസികനിലവാരത്തിലുണ്ടായ അപകടകരമായ പ്രവണതകളെക്കുറിച്ച് യുഎസി ല്‍ നടന്ന പഠനമാണ് വില്ലനായി ഡിജിറ്റല്‍ മീഡിയായെ കണ്ടെത്തിയത്. രണ്ടായിരാമാണ്ടില്‍ യുഎസിലെ കൗമാരക്കാരുടെയും യുവജനങ്ങളുടെയും മാനസികനിലവാരം എങ്ങനെയായിരുന്നുവോ അതില്‍ നിന്നും വളരെ ഭിന്നമായ മാനസികനിലവാരമാണ് 2010 ലെ യുവജനങ്ങള്‍ കാഴ്ചവച്ചത്.

    ഇതിന്റെ കാരണം അന്വേഷിച്ചെത്തിയപ്പോഴാണ് മുന്‍തലമുറയെക്കാള്‍ പുതിയ തലമുറ ഡിജിറ്റല്‍ മീഡിയായ്ക്ക് അടിമകളാണെന്ന് കണ്ടെത്തിയത്. തന്മൂലം മാനസികമായ സമ്മര്‍ദ്ദം, കടുത്ത വിഷാദം, ആത്മഹത്യാപ്രവണത, ആത്മഹത്യാശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം പുതു തലമുറയില്‍ വര്‍ദ്ധിച്ചുവരുന്നു. യുഎസിലെ സാന്‍ ഡീഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ പ്രഫസര്‍ ജീന്‍ അഭിപ്രായപ്പെടുന്നു. ഇന്റര്‍നെറ്റും ഫേസ്ബുക്കും വാട്‌സാപ്പും നല്ലതാണെങ്കിലും  ക്രമഭംഗിയോടെ ഉപയോഗിച്ചില്ലെങ്കില്‍  അത് നമ്മുടെ യുവജനങ്ങളുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യം തീര്‍ച്ചയാണ്. അതുകൊണ്ട് വിവേകപൂര്‍വ്വമായ ഇടപെടലുകള്‍ മാതാപിതാക്കളുടെയും യുവജനങ്ങളുടെയും ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ ഉണ്ടാവേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!