Sunday, October 6, 2024
spot_img
More

    പ്രാര്‍ത്ഥിക്കുമ്പോള്‍ ലാളിത്യത്തിന് വേണ്ടിയും പ്രാര്‍ത്ഥിക്കണേ…

    നമ്മുടെ പ്രാര്‍ത്ഥനകളില്‍ ഒരിക്കലും കടന്നുവരാനിടയില്ലാത്ത വിഷയമാണ് ഇത്. ലാളിത്യം. നാം ഒരിക്കലും ഇതിന് വേണ്ടി പ്രാര്‍ത്ഥിക്കാറില്ല. കാരണം ലളിതജീവിതം നയിക്കുക എന്നത് ഭൂരിപക്ഷവും ഇഷ്ടപ്പെടുന്ന കാര്യമല്ല. ഒരുപക്ഷേ പ്രശംസയ്ക്കും കൈയടിക്കുംവേണ്ടി ലാളിത്യത്തെക്കുറിച്ച് പറയുന്നുണ്ട് എന്നല്ലാതെ സ്വജീവിതത്തില്‍ അത് നടപ്പിലാക്കുന്നവര്‍ വളരെകുറവായിരിക്കും. പണത്തിന്റെ സമൃദ്ധിയനുസരിച്ച് ജീവിതശൈലിയിലും നാം ആ രീതി പിന്തുടരും.

    വലിയ വീട്, കാര്‍, വിലകൂടിയ വസ്ത്രം, ആഭരണങ്ങള്‍, സ്റ്റാര്‍ഹോട്ടലുകളിലെ ഭക്ഷണം, യാത്രകള്‍ ഇങ്ങനെ പലതരത്തില്‍ ആഡംബര ജീവിതം നയിക്കുകയും ചെയ്യും. ഇ്ത്തരക്കാരില്‍ പലരും ആ്ത്മീയജീവിതം നയിക്കുന്നവരുമാണ് എന്നതാണ് ഏറെ ഖേദകരം. എന്നാല്‍ ദൈവം നമ്മളില്‍ നിന്ന് ആഗ്രഹിക്കുന്നത് ലാളിത്യമാണ്. പരിശുദ്ധ അമ്മയുടെ വാക്കുകളിലൂടെ ഇത് പ്രകടമാകുന്നുണ്ട്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഇപ്രകാരം പറയുന്നത്. പലകാര്യങ്ങള്‍ക്കുവേണ്ടി, നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍തഥിക്കുന്ന നാം അതിനെല്ലാം ഉപരിയായി ലാളിത്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം എന്നാണ് മാതാവ് പറയുന്നത്.

    എല്ലാറ്റിനുമുപരിയായി ലാളിത്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം. ഇതാ ഞാന്‍ അത് പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ലാളിത്യമുളളവളായിരിക്കുക. ഇതാണ് നിന്റെ വിളി.

    അമ്മേ മാതാവേ എന്നെ ലാളിത്യം പഠിപ്പിക്കണമേ. എന്റെ ആഡംബരഭ്രമത്തിന് അറുതിവരുത്തണമേ. അയല്‍ക്കാരന്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍, അയാളെ മാനിക്കാതെ ആഡംബരജീവിതം നയിച്ച് സുഭിക്ഷതയില്‍ ജീവിക്കുന്ന എന്നോട് ക്ഷമിക്കണമേ.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!