വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ കോപ്റ്റിക് സഭയുടെ തലവന്‍ തവദ്രോസ് രണ്ടാമന്‍ അര്‍പ്പിച്ച ദിവ്യബലി ലോകശ്രദ്ധയാകര്‍ഷിച്ചു. മാര്‍പാപ്പയുടെ കത്തീഡ്രല്‍ എന്നാണ് വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്ക അറിയപ്പെടുന്നത്.
പതിനഞ്ചാം നൂറ്റാണ്ടിലെ വേര്‍പിരിയലിന് ശേഷം പാപ്പായും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കയും തമ്മിലുണ്ടായ ആദ്യ സമാഗമത്തിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കോപ്റ്റിക് തലവന്‍ തവദ്രോസ് രണ്ടാമന്‍ വത്തിക്കാനിലെത്തിയത്. ഇരുസഭകളും തമ്മിലുള്ള സൗഹാര്‍ദ്ദപരമായ സമീപനം രണ്ടാം വത്തിക്കാന്‍കൗണ്‍സിലോടെയാണ് ആരംഭിച്ചത്.
ബുധനാഴ്ചകളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നടത്തിവരാറുള്ള പൊതുദര്‍ശനവേളയിലും തവദ്രോസ് പങ്കെടുത്തിരുന്നു.