ഇംഫാല്‍: മെയ് മൂന്നുമുതല്‍ ആറുവരെയുള്ള കലാപദിനങ്ങളില്‍ മണിപ്പൂരില്‍ തകര്‍ക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്തത് 121 ദേവാലയങ്ങള്‍. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ല ക്രിസ്ത്യന്‍ ഗു്ഡ് വില്‍ കൗണ്‍സിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ നാലാം തീയതിയാണ് ഏറ്റവും കൂടുതല്‍ അക്രമം നടന്നത്. 76 ദേവാലയങ്ങള്‍ അന്നേ ദിവസം പൂര്‍ണ്ണമായും അഗ്നിക്കിരയാക്കപ്പെട്ടു.
കത്തോലിക്കാ ദേവാലയങ്ങള്‍ ഉള്‍പ്പടെ ഇതര ക്രൈസ്തവസഭകളുടെയെല്ലാം ദേവാലയങ്ങള്‍ ആക്രമണത്തിന് വിധേയമായി. 3.43 മില്യന്‍ ജനസംഖ്യയുളള മണിപ്പൂരില്‍ ക്രൈസ്തവര്‍ 41.29 ശതമാനമാണ്. ഹൈന്ദവര്‍ 41.30 ശതമാനം വരും. മുസ്ലീമുകള്‍ 8.4 ശതമാനം മാത്രമാണ്.
മണിപ്പൂരിലെ സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്തണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും ഇംഫാല്‍ അതിരൂപതാധ്യക്ഷന്‍ ലൂമന്‍ ആവശ്യപ്പെട്ടു.