ഗാസിയാബാദ്: സുവിശേഷപ്രഘോഷകനും ഭാര്യയും ഉള്‍പ്പടെ ഏഴു പേരെ മതപരിവര്‍ത്തനനിയമത്തിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തു. പാസ്റ്റര്‍ ഇബ്രാഹിം തോമസ് ഭാര്യ റീവാ എന്നിവരെയാണ് മെയ് 14 ന് പോലീസ് അറസ്റ്റ് ചെയ്തത്. ബ്യൂട്ടിപാര്‍ലറില്‍ വച്ച് സ്ത്രീയെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. ഭാരതീയ ഹിന്ദു ജനതാപാര്‍ട്ടിയുടെ പ്രാദേശിക നേതാവ് സുനിത അറോറയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ കണ്‍വേര്‍ഷന്‍ ഓഫ് റിലീജിയന്‍ ആക്ട് 2021 പ്രകാരമാണ് കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്.