കണമല: മനുഷ്യര്‍ക്ക് ജനനനിയന്ത്രണം വേണമെന്ന് പറയുന്ന സര്‍ക്കാരും നിയമസംവിധാനങ്ങളും എന്തുകൊണ്ടാണ് മൃഗങ്ങളുടെ ജനനനിയന്ത്രണത്തില്‍ നടപടികള്‍ സ്വീകരിക്കാത്തതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാ്ട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അട്ടിവളവ് പ്ലാവനാക്കുഴി തോമസ് ആന്റണിയുടെ സംസ്‌കാരചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മൃഗങ്ങള്‍ക്ക് സുരക്ഷ നല്കാന്‍ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്. എന്നാല്‍ മനുഷ്യരെ സംരക്ഷിക്കാന്‍ നടപടികളില്ല. കാട്ടില്‍ മൃഗങ്ങള്‍ പെരുകിയതിനാലാണ് നാട്ടിലേക്ക് മൃഗങ്ങളെത്തുന്നത്. വര്‍ദ്ധിച്ചുവരുന്ന മൃഗങ്ങളുടെ എണ്ണം നിജപ്പെടുത്താന്‍ പരിഷ്‌കൃതരാജ്യങ്ങളില്‍ സംവിധാനങ്ങളുണ്ട്. കാടുവിട്ടു മൃഗങ്ങള്‍ പുറത്തുവരുന്നത് തടയാന്‍ ശാസ്ത്രീയസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം.
മനുഷ്യന്റെ സുരക്ഷയ്ക്ക് പ്രാധാന്യം നല്കാത്ത നിയമങ്ങള്‍ തിരുത്തണം. മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു.