Saturday, October 12, 2024
spot_img
More

    ജീവിതത്തില്‍ നിന്ന് പിന്തള്ളപ്പെട്ടുപോയി എന്ന് തോന്നുന്നുണ്ടോ.. ഇതാ അതിജീവിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍..

    ജീവിതം ചിലപ്പോഴൊക്കെ നമ്മളില്‍ പലര്‍ക്കും വിരസമായി തോന്നാറുണ്ട്. ഇനിയൊരു സാധ്യതയും ഉണ്ടാവില്ലെന്ന് അന്ധമായി വിധിയെഴുതാറുമുണ്ട്. എന്നാല്‍ ഒരു ഉയിര്‍ത്തെഴുന്നേല്പ് നമുക്കും സാധ്യമാണ്. ഇതെങ്ങനെ സാധിക്കാം എന്നല്ലേ.. വിശുദ്ധ കൊച്ചുത്രേസ്യയാണ് ഇത്തരമൊരു അവസ്ഥയെ എങ്ങനെ നേരിടണം എന്ന് നമുക്ക് പറഞ്ഞുതരുന്നത്.

    വിശുദ്ധ പറയുന്ന ഒന്നാമത്തെ മാര്‍ഗ്ഗം നമ്മുടെ അഹങ്കാരവുമായി പോരടിക്കുക എന്നാണ്. പലപ്പോഴും നമുക്ക് നമ്മുടെ അഹന്തയെ കീഴടക്കാന്‍ കഴിയണമെന്നില്ല. ഞാന്‍ എന്ന ഭാവം നമ്മെ പുറകോട്ട് വലിക്കാറുണ്ട്, അതുകൊണ്ട് അഹന്തയെ കീഴടക്കുക.

    രണ്ടാമത്തെ മാര്‍ഗ്ഗം നാം പൂര്‍ണ്ണമായും നമ്മെ മാതാവിന് സമര്‍പ്പിക്കുക എന്നതാണ്. മാതാവിന് പൂര്‍ണ്ണമായും സമര്‍പ്പിക്കുന്ന ഒന്നും നാമാവശേഷമാകുകയില്ല.

    നാം ഒരിക്കലും നിരാശപ്പെടില്ല എന്ന് നമ്മോട് തന്നെപറയുന്നതാണ് മൂന്നാമത്തെ മാര്‍ഗ്ഗം, ദൈവത്തില്‍ പൂര്‍ണ്ണമായും ശരണപ്പെടുന്ന ഒരാള്‍ക്ക് നിരാശ തോന്നേണ്ട കാര്യമില്ല. അതുകൊണ്ട് അവസ്ഥകള്‍ എന്തുതന്നെയുമായിരുന്നുകൊളളട്ടെ നമുക്ക് ദൈവത്തില്‍ പൂര്‍ണ്ണമായും ശരണം വയ്ക്കാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!