Friday, December 27, 2024
spot_img
More

    നാലുവര്‍ഷം മുമ്പ് മരണമടഞ്ഞ സന്യാസസമൂഹ സ്ഥാപകയുടെ ശരീരം അഴുകാത്ത നിലയില്‍

    മിസൗറിയിലെ ബെനഡിക്ടൈന്‍ ഓഫ് മേരി ക്വീന്‍ ഓഫ് അപ്പോസ്തല്‍സിന്റെ സ്ഥാപക സിസ്റ്റര്‍ വില്‍ഹെല്‍മിനാ ലാന്‍സാസ്റ്ററിന്റെ മൃതദേഹം അഴുകാത്ത നിലയില്‍. 1995 ലാണ് സിസ്റ്റര്‍ വില്‍ഹെല്‍മിന സന്യാസിനി സമൂഹം ആരംഭിച്ചത്. 2019 മെയ് 29 ന് 95 ാം വയസിലായിരുന്നു സിസ്റ്ററുടെ അന്ത്യം.

    പൈന്‍ പെട്ടിയിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. ആശ്രമാധിപയുടെ പ്രൈവറ്റ് സെമിത്തേരിയിലായിരുന്നു ഭൗതികദേഹം സംസ്‌കരിച്ചത്. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ അഴുകാത്ത പൂജ്യദേഹം വിശുദ്ധിയുടെ അടയാളമാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ ചരിത്രത്തിലും പല വിശുദ്ധരുടെയും ശരീരം അഴുകാത്തതായുണ്ട്.

    സിസ്റ്ററുടെ മരണത്തിന് ശേഷം ആ മാധ്യസ്ഥത്തിലൂടെ നിരവധിയായ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടിയതായി പലരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ത്വക്ക്, മസിലുകള്‍ എന്നിവയ്‌ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. സിസ്റ്റര്‍ വില്‍ഹെല്‍മിനയുടെ ശരീരം അഴുകാത്തതിനെക്കുറിച്ച് രൂപതാതലത്തില്‍ അന്വേഷണം ആരംഭിക്കും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!