അരാമിക് ഭാഷയിലായിരുന്നു ഈശോ സംസാരിച്ചിരുന്നത്. ഒന്നാം നൂറ്റാണ്ടില്‍ പാലസ്തീനില്‍ പൊതുവെ പ്രചാരത്തിലുണ്ടായിരുന്ന ഭാഷയായിരുന്നു അരാമിക്. സെമിറ്റിക് ഭാഷയായിരുന്നു അത്. എങ്കിലും ഈശോയ്ക്ക് ഹീബ്രു ഭാഷയിലും അറിവുണ്ടായിരുന്നു, ഹീബ്രുവിലെ ഒന്ന് രണ്ടു വാക്കുകള്‍ ക്രൈസ്തവരായ നമുക്കെല്ലാവര്‍ക്കും ഏറെ പരിചിതമായിരിക്കും.
എലോഹിം എന്ന വാക്കാണ് അതിലൊന്ന്. ഇത് വിവര്‍ത്തനം ചെയ്യുമ്പോള്‍ ഗോഡ് എന്നാണ് വരുന്നത്. എലോഹ എന്ന വാക്കിന്റെ ബഹുവചനമാണ് ഇത്. മറ്റൊരു വാക്ക് റൂഹാദ് ക്കുദേശ് എന്നതാണ്, ഹോളി സ്പിരിറ്റ് എന്നാണ് ഇതിന്റെ വിവര്‍ത്തനം. അതായത് പരിശുദ്ധാത്മാവ്. റൂഹാദ് ക്കുദേശ് എന്ന വാക്ക് പഴയകാലങ്ങളില്‍ നമ്മുടെ പുൂര്‍വികര്‍കൂടുതലായും ഉപയോഗിച്ചിരുന്ന വാക്കുകൂടിയായിരുന്നു.