Tuesday, July 1, 2025
spot_img
More

    പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നാം എന്താണ് ചെയ്യേണ്ടതെന്ന് വചനം പറയുന്നത് കേള്‍ക്കൂ

    പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാനാണ് എല്ലാവരുടെയും ശ്രമവും ആഗ്രഹവും. എന്നാല്‍ എങ്ങനെയാണ് നമുക്ക് പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ കഴിയുന്നത്. 2പത്രോസ് ഇക്കാര്യത്തില്‍ നമുക്ക് വ്യക്തമായനിര്‍ദ്ദേശം നല്കുന്നുണ്ട്.
    അത് ഇപ്രകാരമാണ്.

    ഇക്കാരണത്താല്‍ നിങ്ങളുടെ വിശ്വാസത്തെ സുകൃതം കൊണ്ടും സുകൃതത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ആത്മസംയമനം കൊണ്ടും ആത്മസംയമനത്തെ ക്ഷമ കൊണ്ടും ക്ഷമയെ ഭക്തികൊണ്ടും ഭ്ക്തിയെ സഹോദരസ്‌നേഹം കൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണ്ണമാക്കാന്‍ നന്നായി ഉത്സാഹിക്കുവിന്‍. ഇവ നിങ്ങളില്‍ ഉണ്ടായിരിക്കുകയും സമൃദ്ധമാവുകയും ചെയ്താല്‍ നിങ്ങള്‍ പ്രയോജനശൂന്യരും ഫലരഹിതരുമാകാതിരിക്കാന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസതുവിനെക്കുറിച്ചുളള പൂര്‍ണ്ണമായഅറിവു സഹായിക്കും.
    2 പത്രോ 1:8

    അതെ നമുക്ക്‌വിശ്വാസത്തെ സുകൃതം കൊണ്ടും സുകൃതത്തെ ജ്ഞാനം കൊണ്ടും ജ്ഞാനത്തെ ആത്മസംയമനം കൊണ്ടും ആത്മസംയമനത്തെ ക്ഷമ കൊണ്ടും ക്ഷമയെ ഭക്തികൊണ്ടും ഭ്ക്തിയെ സഹോദരസ്‌നേഹം കൊണ്ടും സഹോദരസ്‌നേഹത്തെ ഉപവികൊണ്ടും സമ്പൂര്‍ണ്ണമാക്കാന്‍ നന്നായി ഉത്സാഹിക്കാം. അങ്ങനെ നാം പ്രയോജനപ്പെടുന്നവരും ഫലദായകരുമാകട്ടെ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!