വേലക്കാരുടെ അദ്ധ്വാനത്തിന്റെ പങ്കുപറ്റി സ്വത്ത് വര്‍ദ്ധിപ്പിക്കാമെന്ന് വിചാരിക്കുന്ന അപൂര്‍വ്വം ചില സമ്പന്നരെങ്കിലും നമ്മുടെ ചുറ്റുപാടിലുണ്ട്. പണ്ടുകാലങ്ങളിലെ ജന്മിസമ്പ്രദായത്തെക്കുറിച്ച് ഓര്‍മ്മിക്കുക. വേലക്കാര്‍ക്ക് കൃത്യമായ വേതനം നല്കാതിരിക്കുക, കൂലി ചോദിച്ചാല്‍ മര്‍ദ്ദിക്കുക, പിരിച്ചുവിടുക ഇങ്ങനെ പലതരം അനീതികളും ചെയ്യുന്നവരായിരുന്നു അവര്‍.
കാലം മാറിയപ്പോള്‍ ജന്മിസമ്പ്രദായത്തിന് മാറ്റം വന്നുവെങ്കിലും അത് മറ്റ് പലരീതിയിലും ഇന്ന് നിലവിലുണ്ട്്. നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവരില്‍ ചിലരും ഇക്കൂട്ടത്തില്‍ പെടുന്നു. ദരിദ്രരെ ഞെരുക്കി തങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇങ്ങനെ സ്വരൂപിക്കുന്ന സമ്പത്ത് തങ്ങളെ വീണ്ടും ധനവാന്മാരാക്കുമെന്നാണ് ഇവരുടെ ധാരണ. എന്നാല്‍ വചനം പറയുന്നത് ഇങ്ങനെയാണ്:
സ്വന്തം സമ്പത്ത് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ദരിദ്രരെ ഞെരുക്കുകയോ സമ്പന്നര്‍ക്ക് പാരിതോഷികം നല്കുകയോ ചെയ്യുന്നവന്‍ ദാരിദ്ര്യത്തില്‍ നിപതിക്കുകയേയുള്ളൂ.( സുഭാഷിതങ്ങള്‍ 22:16)
അതുപോലെ തന്നെ മറ്റൊരിടത്ത് വചനം ഇപ്രകാരം പറയുന്നു:
നിങ്ങളുടെ ജീവിതം ദ്രവാഗ്രഹത്തില്‍ നിന്ന് സ്വതന്ത്രമായിരിക്കട്ടെ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവിന്‍( ഹെബ്രാ 13:5)
ഈ രണ്ടുവചനങ്ങളും നമ്മുടെ മുന്നോട്ടുളള വഴികളില്‍ മാര്‍ഗ്ഗദീപമായി മാറട്ടെ.