Monday, December 23, 2024
spot_img
More

    തിരി കത്തിച്ചുവച്ച് 33 ദിവസം 33 തവണ ഈ പ്രാര്‍ത്ഥന ചൊല്ലൂ, അത്ഭുതം നടക്കും

    ഏറ്റവും സ്‌നേഹമുളള ഈശോ, പ്രശാന്തനായ ദൈവത്തിന്റെ കുഞ്ഞാടേ കഠിനപാപിയായ ഞാന്‍ അങ്ങയുടെ തിരുത്തോളിലെ തിരുമുറിവിനെ വണങ്ങുകയും ആരാധിക്കുകയും ചെയ്യുന്നു. അങ്ങയുടെ എത്രയും അനുഗ്രഹീതമായ ശരീരത്തില്‍ മറ്റെല്ലാമുറിവുകളെയുംകാള്‍ കുരിശുവഹിച്ചുകൊണ്ടുള്ള യാത്രയില്‍ അങ്ങ് വേദന അനുഭവിച്ചത് ഈ മുറിവില്‍ നിന്നാണല്ലോ. ഞാനങ്ങയെ ആരാധിക്കുന്നു.

    ഏറ്റവും വേദനയനുഭവിച്ച ഈശോ ഞാനങ്ങയെപുകഴ്ത്തുന്നു. ഞാന്‍ പ്രാര്‍ത്ഥിക്കുകയും അങ്ങയെ മഹത്വപ്പെടുത്തുകയും ഏറ്റവും വേദനാകരമായ ഈ തിരുമുറിവിനെപ്രതി അങ്ങയോട് നന്ദിപറയുകയും ചെയ്യുന്നു. അതിരില്ലാത്ത വേദനയെയും കുരിശിന്റെ ഭാരത്താലുള്ള തീവ്രമായ സഹനത്തെയും പ്രതി പാപിയായ ഞാനങ്ങയോട് യാചിക്കുന്നു( നിയോഗം സമര്‍പ്പിക്കുക)

    എന്റെ എല്ലാ മാരകപാപങ്ങളും ലഘുപാപങ്ങളും മോചിക്കണമേ.ക ുരിശിന്റെ പാതയിലൂടെ എന്നെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കുമാറാകണമേ. ആമ്മേന്‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!