ജീവിതത്തിലുണ്ടാകുന്ന എല്ലാ പരീക്ഷണങ്ങളും യേശുവിനെ ശരിയായി അറിയാനുള്ള അവസരങ്ങളാണ്. ദൈവം തന്നെയാണ് ഇത് നമുക്ക് വച്ചുനീട്ടുന്നതും. തെറ്റിച്ചറിഞ്ഞവര്‍ക്ക് തിരുത്തി അറിയാന്‍ കിട്ടുന്ന അവസരങ്ങളാണ് ജീവിതത്തിലെ സഹനങ്ങള്‍.
യേശുവിനെക്കുറിച്ചുള്ള ശരിയായ അറിവ് നമുക്ക് ലഭിക്കുന്നത് മുഴുവന്‍ ജീവിതത്തിലെ സങ്കടകാലങ്ങളിലാണ്. നല്ലകാലത്ത് അറിയാതിരുന്നത് പലതും ദു:ഖകാലത്ത് മനുഷ്യന്‍ അറിയും.യഥാര്‍ത്ഥത്തിലുള്ള യേശുവിനെ- രക്ഷകനും പാപപരിഹാരകനും നിത്യത നല്കുന്നവനും ഉയിര്‍ത്തെണീറ്റവനും- കണ്ടുമുട്ടുന്നത് ജീവിതത്തിലെ പ്രതിസന്ധികളിലാണ്.