തിരുവനന്തപുരം: തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ മോണ്‍. ഡോ. ജോര്‍ജ് പനംതുണ്ടിലിനെ ഖസാക്കിസ്ഥാന്‍ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മലങ്കര സഭയില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു വൈദികനെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി നിയമിക്കുന്നത്.
നിലവില്‍ സൈപ്രസിലെ വത്തിക്കാന്‍ കാര്യാലയത്തില്‍ സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. മെത്രാഭിഷേകച്ചടങ്ങ് സെപ്തംബര്‍ 9 ന് റോമില്‍ നടക്കും.
1972 ല്‍ ജനിച്ച ഇദ്ദേഹം 1998 ല്‍വൈദികനായി. ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്. സ്പാനീഷ്,ജര്‍മ്മന്‍ ഭാഷകള്‍ വശമുണ്ട്.