വരാപ്പുഴ: കേരളസഭയില്‍ നിന്ന് ഒരു ദൈവദാസന് കൂടി. വരാപ്പുഴ അതിരൂപത മുന്‍ വികാരി ജനറാളും ജീവകാരുണ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ മോണ്‍,ഇമ്മാനുവല്‍ ലോപ്പസാണ് പുതിയ ദൈവദാസന്, ജൂലൈ 19 ന് ചാത്യാത്ത് മൗണ്ട്കാര്‍മ്മല്‍ ദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദൈവദാസപ്രഖ്യാപനം നടത്തും. പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേയായിരിക്കും ദൈവദാസപ്രഖ്യാപനം. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചാപ്ലയിനായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ആം്ഗ്ലോ ഇന്ത്യന്സമൂദായത്തിന്റെ ശ്രേഷ്ഠ ഗുരു കൂടിയായിരുന്നു.