നിത്യസഹായമാതാവിന്റെ ചിത്രം നമുക്കേറെപരിചിതമാണ്. എന്നാല്‍ എത്രപേര്‍ക്ക് ഈ ചിത്രത്തിന്റെപിന്നിലുള്ള കഥകളറിയാം? വെറുമൊരു കലാകാരന്‍ വരച്ചതല്ല പ്രസ്തുത ചിത്രം. സുവിശേഷകനായ വിശുദ്ധ ലൂക്കായാണ് നിത്യസഹായമാതാവിന്റെ ചിത്രം വരച്ചത്.
ഒരു വ്യക്തിയുടെ സ്വകാര്യശേഖരത്തിലുണ്ടായിരുന്ന ഈ ചിത്രം മാതാവ് പല തവണ പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശിച്ചതിന്‍പ്രകാരമാണ് പരസ്യവണക്കത്തിനായി പ്രതിഷ്ഠിച്ചതെന്നാണ് പാരമ്പര്യം. അങ്ങനെയാണത്രെ റോമിലെ മത്തായി ശ്ലീഹായുടെ ദേവാലയത്തില്‍ ഈ ചിത്രം പ്രതിഷ്ഠിക്കപ്പെട്ടത്.
1499 മുതല്‍ നിത്യസഹായമാതാവിന്റെ ചിത്രംവണങ്ങാനാരംഭിച്ചു. അനേകര്‍ ഇവിടെയെത്തി മാതാവിന്റെ ചിത്രത്തിന് മുമ്പില്‍ മാധ്യസ്ഥം യാചിക്കുകയും അവര്‍ക്കെല്ലാം ഉദ്ദീഷ്ടകാര്യം സാധിച്ചുകിട്ടുകയും ചെയ്തു. നിത്യവും സഹായമായി പരിശുദ്ധ അമ്മ അനേകരുടെ ജീവിതത്തില്‍ അനുഭവപ്പെട്ടുതുടങ്ങിയത് ഇങ്ങനെയാണ്. ഒമ്പതാം പീയൂസ് മാര്‍പാപ്പയുടെ നിര്‍ദ്ദേശപ്രകാരമാണ് നിത്യസഹായമാതാവിന്റെ നൊവേന വ്യാപകമായത്. ഇന്ന് കേരളത്തിലെ ഉള്‍പ്പടെ നിരവധി ദേവാലയങ്ങളില്‍ ശനിയാഴ്ചകളില്‍ നിത്യസഹായ മാതാവിന്റെ നൊവേന നടത്താറുണ്ട്.
നിത്യസഹായമാതാവേ നിത്യവും എനിക്ക് സഹായമായിമാറണേ..സ്വര്‍ഗ്ഗത്തില്‍ നിന്ന് എന്റെ നേരേ നോക്കി എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.