ബെനഡിക്ടൈന്‍ മെഡല്‍ നമുക്കേറെ പരിചിതമാണ്. ഒരു പക്ഷേ നാം അത് ധരിച്ചിട്ടുമുണ്ടാവാം. കത്തോലിക്കാസഭയിലെ തന്നെ ഏററവും ഫലദായകവും ശക്തിയുള്ളതുമായ ഒരു ഭക്തവസ്തുവാണ് ബെനഡിക്ടൈന്‍ മെഡല്‍. പ്രതീകങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഈ മെഡല്‍. വിശുദ്ധന്റെ ചിത്രവും ഇതില്‍ ആലേഖനം ചെയ്തിട്ടുണ്ട്.
ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന താപസനായിരുന്നു ബെനഡി്ക്ട്. തിന്മയ്‌ക്കെതിരെയുള്ള ശക്തമായ ആയുധമാണ് ഈ മെഡല്‍. ഭൂതോച്ചാടന വേളയില്‍ ഉപയോഗിക്കപ്പെടുന്നതും ഈ മെഡലാണ്.
അതുകൊണ്ട്തന്നെ ആഭിചാരക്രിയകളിലേര്‍പ്പെടുന്നവര്‍ക്ക് ഈ മെഡല്‍ ഭീതിവസ്തുവാണ്.ബെനഡിക്ടന്‍ മെഡല്‍ ധരിക്കുന്നത് നമ്മെ എല്ലായ്‌പ്പോഴും സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിന് സഹായകരമായിരിക്കും.
കഴുത്തിലോ കൊന്തയിലോ പോക്കറ്റിലോ പേഴ്‌സിലോ മെഡല്‍ കൊണ്ടുനടക്കുക. കൂടാതെ കീചെയിന്‍,വാഹനത്തിലോ വീട്ടിലോ ഇത് സൂക്ഷിക്കുക. വീടുപണിയുമ്പോള്‍, കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ഈ മെഡല്‍ അതിന്റെ അസ്തിവാരത്തില്‍ നിക്ഷേപിക്കാറുണ്ട്,
ഈ മെഡലിന് അതില്‍തന്നെ അത്ഭുതശക്തിയില്ല. എന്നാല്‍ യേശുക്രിസ്തുവിനോട് ചേര്‍ന്ന് സാത്താന്റെ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനായി പ്രാര്‍ത്ഥിക്കുമ്പോള്‍ ഈ മെഡല്‍ ശക്തിപ്രകടിപ്പിക്കുന്നു.