ക്രിസ്തു എനിക്കുവേണ്ടി മരിച്ചുവെന്ന് വിശ്വാസപ്രമാണത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഹല്ലേലൂയ്യ പറയുന്നില്ലെങ്കില്‍ അത് നമ്മുടെ ആത്മീയജീവിതത്തിലെ ഗുരുതരമായ ഒരു പ്രശ്‌നമാണെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. ക്രിസ്തു നിന്നെ പരാജയങ്ങളില്‍ നിന്ന് ഉയര്‍ത്തുമെന്നും നിന്റെ പട്ടിണി മാറ്റുമെന്നും പറയുമ്പോള്‍ നാം ഹല്ലേലൂയ്യപറയുന്നു. പക്ഷേ ക്രിസ്തു എനിക്കുവേണ്ടി മരിച്ചുവെന്ന് പ്രാര്‍തഥിക്കുമ്പോള്‍ നാം ഹല്ലേലൂയ്യപറയുന്നില്ല. നമ്മുടെ ആത്മീയതയക്ക് ഇത് വലിയ അപകടമാണ്. ഈ ലോകത്തിന് വേണ്ടിയുള്ള ഭക്തിയാണ് നമ്മുടേത്. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ പറഞ്ഞു.