വിശുദ്ധ മോണിക്കയെക്കുറിച്ച് നമുക്കറിയാം. വേദപാരംഗതനായ ആഗസ്തീനോസിന്റെ അമ്മ. ആഗസ്തിനോസിനെ വിശുദ്ധനാക്കിയത് മോണിക്കയുടെ പ്രാര്‍്ത്ഥനകളായിരുന്നു. എന്നാല്‍ ആഗസ്തിനോസിന് വേണ്ടി മാത്രമായിരുന്നില്ല ആ അമ്മയുടെ പ്രാര്‍ത്ഥന. മോണിക്കയെ എല്ലാ അമ്മമാരുടെയും പ്രത്യേക മധ്യസ്ഥയായിട്ടാണ് സഭ വണങ്ങുന്നത്.
എന്നാല്‍ മോണിക്ക വല്യമ്മമാരുടെയും പ്രത്യേക മധ്യസ്ഥയാണ്. കാരണം ആഗസ്തിനോസിന്റെ പുത്രന്‍ Adedatsu ന് വേണ്ടിയും മോണിക്ക നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നു. വഴിതെറ്റി ജീവിച്ചിരുന്ന ഒരു കാലത്ത് ആഗസ്തിനോസിനുണ്ടായ മകനായിരുന്നു ഇത്. ആഗസ്തിനോസും മകനും മോണിക്കയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ഇരുവരും പിന്നീട് ഒരുമിച്ച് മാമ്മോദീസാ സ്വീകരിക്കുകയുംചെയ്തു. മകനു വേണ്ടിയും പേരക്കുട്ടിക്കുവേണ്ടിയും നിരന്തരം പ്രാര്‍ത്ഥിച്ച മോണിക്ക ഓരോ മക്കള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കാന്‍ നമുക്ക് പ്രചോദനവും പ്രോത്സാഹനവുമാണ്. വിശുദ്ധ മോണിക്കായേ ഞങ്ങളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമേ.