ചങ്ങനാശ്ശേരി: വേളാങ്കണ്ണിയിലേക്കു എറണാകുളത്ത് നിന്ന് കോട്ടയം, ചങ്ങനാശേരി വഴി ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. എറണാകുളത്തു നിന്നും കോട്ടയം വഴി ചങ്ങനാശേരിയിൽ എത്തുന്ന ട്രെയിൻ ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, കൊല്ലം, പുനലൂര്‍ വഴിയാണ് വേളാങ്കണ്ണിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്. ഏപ്രില്‍ 6 മുതൽ ആരംഭിക്കുന്ന സർവ്വീസ് ജൂണ്‍ 29 വരെയുണ്ടാകും. എല്ലാ ശനിയാഴ്ചകളിലും എറണാകുളത്ത് നിന്ന് വേളാങ്കണ്ണിയിലേക്കും തിരികെ ഞായറാഴ്ചകളില്‍ എറണാകുളത്തേക്കും സര്‍വ്വീസ് നടത്തും. ഈ ട്രെയിനുകളിലേക്കുള്ള തേഡ് എസി, സ്ലീപ്പര്‍ ക്ലാസ്സുകളുടെ ടിക്കറ്റ് റിസര്‍വ്വേഷന്‍ ആരംഭിച്ചുകഴിഞ്ഞതായും കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു.