അഗളി: പ്രകൃതിദുരന്തത്തിന്റെ ബാക്കിപത്രമായ സ്ഥലങ്ങളും ദുരിതാശ്വാസക്യാമ്പുകളും പാലക്കാട് രൂപതാ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് സന്ദര്‍ശിച്ചു. സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെയും അട്ടപ്പാടിയിലെ വിവിധ ഇടവകകളിലെയും വൈദികരും അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു.
മലമുകളിലെ ദുര്‍ഘട പ്രദേശങ്ങളിലേക്ക് കാല്‍നടയായിട്ടാണ് അദ്ദേഹവും സംഘവും എത്തിയത്. എത്ര ശ്രമിച്ചാലും പ്രദേശം പൂര്‍വ്വസ്ഥിതിയിലെത്തിക്കാനാകാത്ത സ്ഥിതിയാണ് ഉള്ളതെന്ന് ബിഷപ് മാര്‍ മനത്തോടത്ത് പറഞ്ഞു. ചില സ്ഥലങ്ങളിലേക്കുള്ള കാല്‍നടമാര്‍ഗ്ഗം പോലും തടസ്സപ്പെട്ടിരിക്കുകയാണ്.
അട്ടപ്പാടിയിലെ കര്‍ഷക സമൂഹത്തിന്റെയും ആദിവാസികളുടെയും ഇപ്പോഴുള്ള സ്ഥിതി അതിദയനീയമാണെന്നും ഗവണ്‍മെന്റ് അവരുടെ പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും മാര്‍ മനത്തോടത്ത്ആവശ്യപ്പെട്ടു.