Sunday, October 6, 2024
spot_img
More

    ആർച്ചു ബിഷപ് ജോസഫ് പവ്വത്തിലിന് ഓണററി ഡോക്ടറേറ്റ് നാളെ സമ്മാനിക്കും

    കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന് വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠം ഓണററി ഡോക്ടറേറ്റു നല്കി ആദരിക്കുന്നു. വടവാതൂര് , സെന്റ് തോമസ് അപ്പസ്‌തേലിക് സെമിനാരിയില്‍ നാളെ 2.30pm നാണ് ചടങ്ങ്. പൗരസ്ത്യ വിദ്യാപീഠം ചാന്‍സലര്‍ കര്‍ദിനാള്‍ മാര്‍ ജോര്ജ് ആലഞ്ചേരി ബിരുദപ്രഖ്യാപനം നടത്തും. കര്‍ദിനാള്‍ ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, ബിരുദദാനം നിര്‍വഹിക്കും.

    ആഗോള കത്തോലിക്കാസഭയില് വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ അംഗീകാരമുള്ളതും സീറോ മലബാര്‍ സഭാ സിനഡിന്റെ അധികാരപരിധിയിലുള്ളതുമായ ഏക സ്വതന്ത്ര ദൈവശാസ്ത്ര ഫാക്കൽ റ്റിയാണ് വടവാതൂര്‍ സെമിനാരിയോടു ചേര്‍ന്നുള്ള പൗരസ്ത്യവിദ്യാപീഠം. ഈ ഉന്നത ദൈവശാസ്ത്രപഠനകേന്ദ്രത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാൾക്ക് ഓണററി ബിരുദം നല്കുന്നത്. 

    ദൈവശാസ്ത്രത്തിന്റെ വിവിധ മേഖലകളിലുള്ള മാര്‍ ജോസഫ് പവ്വത്തിലിന്റെ മൗലികവും സമഗ്രവുമായ സംഭാവനകളാണ് അദ്ദേഹത്തെ ഈ ബിരുദത്തിന് അര്‍ഹനാക്കിയത്. ദൈവശാസ്ത്രവിഷയങ്ങളെ കാലിക പ്രസക്തിയോടെ നൂതനമായി അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്‍റെ രചനകളിലധികവും.

    ഉറവിടങ്ങളിലേക്ക് മടങ്ങുക എന്ന രണ്ടാം വത്തിക്കാന് കൗണ് സിലിന്റെ ആഹ്വാനത്തിന് അനുസൃതമായി സീറോ മലബാര് സഭയില് ആരാധനക്രമ പുനരുദ്ധാരണത്തിനു മാര് പവ്വത്തില് നിസ്തുലമായ സംഭാവനകള് നല്കി. . ലോകമെമ്പാടുമുള്ള ഇതര സഭാവിഭാഗങ്ങളുമായുള്ള ഐക്യ സംവാദങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം സജീവമായിരുന്നു. നിലയ്ക്കല് എക്യുമെനിക്കല് ദൈവാലയം, ഇന്റര് ചര് ച്ച് കൗണ് സില് ഫോര് എഡ്യൂക്കേഷന് എന്നീ പ്രസ്ഥാനങ്ങലെ മാര് പവ്വത്തിലിന്റെ നേതൃത്വം എല്ലാവരും അംഗീകരിക്കുന്നതാണ്. വിവിധ മതനേതാക്കന്മാര് പരസ്പര ആദരവോടെ ഒന്നിച്ചു ചിന്തിക്കുകയും പ്രവര് ത്തിക്കുകയും ചെയ്യുന്ന ഇന്റര് റിലീജിയസ് ഫെലോഷിപിന്റെ രൂപീകരണത്തിലും മാര് ജോസഫ് പവ്വത്തിലിന്റെ നേതൃത്വമുണ്ടായിരുന്നു.

    ഉറങ്ങാത്ത കാവല് ക്കാരനായ ആത്മീയാചാര്യന് എന്ന നിലയില് , താന് ഭാഗമായിരിക്കുന്ന സമൂഹത്തിന്റെ സമഗ്ര പുരോഗതിയ്ക്കുവേണ്ടി, മാനുഷികമൂല്യങ്ങളിലും സഭാപ്രബോധനങ്ങളിലും അടിയുറച്ച് നാവും തൂലികയും ചലിപ്പിച്ച നിതാന്ത ജാഗ്രതയ്ക്കും വിട്ടുവീഴ്ചയില്ലാത്ത ദാര് ശനിക നിലപാടുകള്‍ക്കുമുള്ള അംഗീകാരമാണ് നവതിയിലേക്കു പ്രവേശിക്കുന്ന മാര് ജോസഫ് പവ്വത്തിലിനു ലഭിക്കുന്ന ഈ ഓണററി ഡോക്ടറേറ്റ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!