പ്രാര്‍ത്ഥിക്കാതെ ജീവിക്കാന്‍ കഴിയുമോ.. ഇല്ല എന്നുതന്നെയാണ് ഉത്തരം. പക്ഷേ എല്ലാവരും പ്രാര്‍ത്ഥിക്കാറുണ്ടോ.. ഇല്ല എന്നാണ് സത്യം. ജീവിതത്തിലെ തിരക്കുകള്‍ ആഴപ്പെട്ട പ്രാര്‍ത്ഥനാജീവിതം നയിക്കുന്നതില്‍ നിന്ന് പലപ്പോഴും നമ്മെപിന്തിരിപ്പിക്കുന്നു. എന്നാല്‍ എത്ര തിരക്കുള്ളവര്‍ക്കും അവരുടെ ജീവിതത്തിലെ എല്ലാ നിമിഷവും പ്രാര്‍ത്ഥനയാക്കി മാറ്റാന്‍ കഴിയും. കാരണം ചുവടെ കൊടുത്തിരിക്കുന്ന പ്രാര്‍ത്ഥനകള്‍ അവരുടെ ഹൃദയതാളമാക്കി മാറ്റിയാല്‍ മതി. ഇതാ എപ്പോഴും ഏതു സമയവും ചൊല്ലാന്‍ കഴിയുന്ന ചില പ്രാര്‍ത്ഥനകള്‍
ഈശോയേ എന്നോട് കരുണ കാണിക്കണമേ
ഈശോയേ ഞാന്‍ അങ്ങയില്‍ ശരണപ്പെടുന്നു
ഈശോയേ നന്ദി..
ഈശോ മറിയം യൗസേപ്പേ
ജീവിതം പ്രാര്‍ത്ഥനയാക്കൂ, എല്ലായ്‌പ്പോഴും പ്രാര്‍ത്ഥനയിലായിരിക്കൂ.. ഈശോയേ നന്ദി..