ദൈവത്തെയാണോ മനുഷ്യരെയാണോ നാം പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദൈവത്തിന്റെയാണോ മനുഷ്യരുടെയാണോ കൈയടി നേടാന്‍ നാം ശ്രമിക്കുന്നത്? പലരും ചെയ്യുന്നത് മനുഷ്യരുടെ പ്രശംസയ്ക്കുവേണ്ടിയാണ്.എന്നാല്‍ ദൈവത്തിന്റെ പേര് അതിനായി ഉപയോഗിക്കുകയും ചെയ്യും.
ഇത് വളരെ പരിതാപകരമാണ്. നാം ചെയ്യുന്നതെല്ലാം ദൈവസ്തുതിക്കും ദൈവമഹത്വത്തിനും വേണ്ടിയായിരിക്കണം. ദൈവത്തെ സന്തോഷിപ്പിക്കുക..അതായിരിക്കണം നമ്മുടെ ലക്ഷ്യം.
ദൈവത്തിന് വേണ്ടിയാണെന്ന മട്ടില്‍ ചെയ്യുന്നതെല്ലാം ദൈവത്തിന് വേണ്ടിതന്നെയാണോ.. നാം ചെയ്യുന്നതിലെല്ലാം ദൈവം സന്തോഷിക്കുന്നുണ്ടോ? നമുക്ക് ആത്മാര്‍ത്ഥമായി ചിന്തിക്കാം. തെറ്റുകള്‍ തിരുത്താം.