Saturday, December 7, 2024
spot_img
More

    അനര്‍ത്ഥങ്ങളില്‍ നാം പ്രദര്‍ശിപ്പിക്കുന്ന എളിമയും ക്ഷമയുമാണ് ദൈവത്തിന് ഏറെ ഇഷ്ടമെന്ന് അറിയാമോ?

    ഐശ്വര്യകാലത്തെ ആ്ശ്വാസത്തെയും ഭക്തിയെയുംകാള്‍ അനര്‍ത്ഥങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന എളിമയും ക്ഷമയുമാണ് ദൈവത്തിന് ഏറെയിഷ്ടം. നിസാരമായ വല്ലതും നിനക്കെതിരായി പറഞ്ഞുകേട്ടാല്‍ നീ എന്തിന് കോപിക്കുന്നു. അത്രമാത്രമല്ല അതിനപ്പുറം കേട്ടാലും നീ ക്ഷോഭിക്കരുത്. അത് കേട്ടഭാവം നടിക്കേണ്ട.

    നീ ദീര്‍ഘകാലം ജീവിക്കുകയാണെങ്കില്‍ അത് ആദ്യത്തേതോ ഒടുവിലത്തേതോ ആയിരിക്കയില്ല.അനര്‍ത്ഥമൊന്നും നേരിടാതിരിക്കുന്നതുവരെ നീ ധൈര്യശാലിയായി വര്‍ത്തിക്കും സ്വസ്ഥചിത്തനാകുക. ഇനിയും സഹിക്കാന്‍ തയ്യാറായിക്കൊള്ളുക. അനര്‍ത്ഥങ്ങളും കഠിനമായ പ്രലോഭനങ്ങളും കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നാലും എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതേണ്ട. നീ മനുഷ്യനാണ്. ദൈവമല്ല ജഡമാണ് ദൈവദൂതനല്ല.

    ദൈവദൂതന്മാര്‍ക്കും പറുദീസായിലെ ആദിമനനുഷ്യനും ഒരേ പുണ്യത്തില്‍ നിലനില്ക്കാന്‍ കഴിയാതിരിക്കെ നിക്കെങ്ങനെ എല്ലായ്‌പ്പോഴും അങ്ങനെ നില്ക്കാന്‍ കഴിയും?(ക്രിസ്ത്വാനുകരണം)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!