നന്മയും തിന്മയും നമ്മുടെ കണ്‍മുമ്പിലുണ്ട്. ശരിയും തെറ്റും നമുക്കറിയുകയും ചെയ്യാം. എന്നിട്ടും നന്മയ്ക്ക് പകരം തിന്മയും ശരിക്ക് പകരം തെറ്റുമാണ് നാം തിരഞ്ഞെടുക്കുന്നതെങ്കിലോ? അതിന്റെ ഫലം നാം മരണത്തിന് ശേഷവും അനുഭവിക്കേണ്ടിവരാം.
ഭൗമികജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങള്‍ക്ക് നിലനില്ക്കുന്ന അനന്തരഫലങ്ങള്‍ ഈ ജീവിതത്തിലും മരണാനന്തരജീവിതത്തിലും നാം അനുഭവിക്കേണ്ടിവരുമെന്നാണ് ദൈവശാസ്ത്രകാരന്മാര്‍ അഭിപ്രപായപ്പെടുന്നത്..
ജീവന്റെ വഴിയിലേക്ക് ദൈവം നമ്മെ നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുകയും തന്റെകൃപ കൊണ്ട് നമ്മെ സഹായിക്കുകയുും ചെയ്യുന്നുണ്ടെങ്കിലും അതെല്ലാം നിരാകരിച്ച് മരണത്തിന്‌റെ വഴിയിലൂടെ ചരിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ ഈ സ്വാതന്ത്ര്യത്തിന് നാം വലിയ വില കൊടുക്കേണ്ടിവരും.
ചുരുക്കത്തില്‍ നിത്യരക്ഷയും നിത്യശിക്ഷയും നാം ഇഹലോകത്തിലെടുക്കുന്ന തീരുമാനങ്ങളില്‍ അധിഷ്ഠിതമായിരിക്കും