എറണാകുളം: പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ദിനത്തില്‍ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന സംഭവങ്ങള്‍ വ്യക്തിപരമായിഎന്നെ വേദനിപ്പിക്കുന്നില്ലെന്നും എന്നാല്‍ ഞാന്‍ കര്‍ത്താവിനെയാണ് കൊണ്ടുവരുന്നതെന്ന് അറിയാമായിരുന്നിട്ടും ക്രൈസ്തവമല്ലാത്ത പെരുമാറ്റംഅവര്‍ കാഴ്ചവച്ചതില്‍ താന്‍ ഖേദിക്കുന്നുവെന്നും പേപ്പല്‍ ഡെലിഗേറ്റ് ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍.
ക്രൈസ്തവരായ ആരുടെ ഭാഗത്തുനിന്നും അത്തരമൊരു പെരുമാററം ഉണ്ടാകാന്‍ പാടില്ലായിരുന്നു. മാര്‍പാപ്പയ്‌ക്കെതിരെയുളള പ്രവൃത്തിയായിട്ടു മാത്രമല്ല ഞാന്‍ ഇതിനെ കാണുന്നത് ക്രൈസ്തവനായ ആരുടെ ഭാഗത്തു നിന്നും അതുണ്ടാവാന്‍ പാടില്ലായിരുന്നു. പോലീസുകാര്‍ പലരും ക്രൈസ്തവരല്ലാതിരുന്നിട്ടും അവര്‍ യേശുവിന്റെ തിരുശരീരത്തിന് മുമ്പില്‍ പ്രതിരോധം തീര്‍ത്തു.അതും ക്രൈസ്തവരെന്ന് അവകാശപ്പെടുന്നവരുടെ മുമ്പില്‍.
ക്രൈസ്തവരായ ആര്‍ക്കും ഇന്നലെ ഞാന്‍ കണ്ടതുപോലെ പെരുമാറാനാവില്ല.വ്യക്തിപരമായി പ്രയാസമുണ്ടായതുകൊണ്ടു പറയുന്നതല്ല, ഞാനാരുമല്ല എന്നാല്‍ ഇത് കര്‍ത്താവിന്റെ മുമ്പില്‍ പ്രായശ്ചിത്തം ചെയ്യേണ്ട പ്രവൃത്തിയാണ്. എന്റെ ആത്മവിശ്വാസം വാക്കുകളിലോ അധികാരത്തിലോ അല്ല ദൈവത്തിലാണെന്നും അദ്ദേഹം പറഞ്ഞു.