കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്ക് അന്ത്യശാസനയുമായി പേപ്പല്‍ പ്രതിനിധി ആര്‍്ച്ച് ബിഷപ് മാര്‍ സിറില്‍ വാസില്‍. ആഗസ്റ്റ് 20 മുതല്‍ ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്നാണ് അന്ത്യശാന. ഇത് ധിക്കരിക്കുന്നത് പരിശുദ്ധപിതാവിനോടുളള സ്വമേധയാ ഉള്ളതും വ്യക്തിപരവും കുറ്റകരവുമായ അനുസരണക്കേടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ നിര്‍ദ്ദേശം പാലിക്കാത്തത് കൂടുതല്‍ അച്ചടക്കനടപടികള്‍ ക്ഷണിച്ചുവരുത്തുമെന്നും പറയുന്നു. കാനോന്‍ കോഡില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരമുള്ള നടപടികളായിരിക്കും നേരിടേണ്ടിവരിക.
വിശ്വാസികളുടെ മുമ്പാകെ നല്ലമാതൃക കൈക്കൊള്ളാനും സഭയിലൂടെ ദൈവത്തില്‍ നിന്നു സമ്പൂര്‍ണ്ണദാനമായി ലഭിച്ച വിശുദ്ധ ക്രമത്തിന് യോഗ്യമായ ജീവിതം നയിക്കാനും അദ്ദേഹം കത്തിലൂടെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരെ ഓര്‍മ്മിപ്പിച്ചു.